സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ "മഹാമാരിയിൽ കുട ചൂടി കേരളം"

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  "മഹാമാരിയിൽ കുട ചൂടി കേരളം"  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 "മഹാമാരിയിൽ കുട ചൂടി കേരളം"     

"മഹാമാരിയിൽ കുട ചൂടി കേരളം"

        ചൈനയിൽ ഭൂജാതനായ കോവിഡ്- 19 അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലും ആഗതനായി. അതിഥികളെ കൈ നീട്ടി സ്വീകരിക്കുന്ന കേരളം പക്ഷേ കോവിഡിനെ സോപ്പിട്ട് ഓടിക്കുകയാണ്. അതും  ഒറ്റക്കെട്ടായി .മഹാമാരി  ചെയ്തിറങ്ങി .പ്രതിരോധത്തിന്റെ വഴിയെ തുഴഞ്ഞ് തീരത്തണയുകയാണ് നമ്മൾ. ലോകമെമ്പാടും സ്വന്തം രാശിയല്ലാത്ത മനുഷ്യരെ ആശുപത്രികളിലെ കിടക്കയിലേക്ക് സ്വാഗതം ചെയ്യുകയാണ് കോവിഡ് ആശാൻ. ഏഴു ഭൂഖണ്ഡങ്ങളിലും ഭയത്തിന്റെയും മരണത്തിന്റെയും ധ്വനി മുഴക്കുകയാണ് കോവിഡ്.     ഈ 'ധ്വനി ' ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയാണ് നമ്മൾ വീട്ടിലിരുന്ന്  സാമൂഹിക അകലം പാലിക്കുന്നത്. ഇതിലൂടെയുള്ള ഗുണങ്ങ ൾ നമ്മൾ വാർത്തകളിലൂടെ തന്നെ അറിയുന്നതാണ്. ദിനംപ്രതി കൂടി വന്ന രോഗികളുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറഞ്ഞ് വിരലിലെണ്ണാവുന്ന രീതിയിലായിരിക്കുന്നു. ആശ്വാസത്തിന്റെ ധ്വനി പടർത്തി രോഗമുക്തി നേടിയവരുടെ എണ്ണം കുതിച്ചുയരുന്നു.ഇത് ആശ്വാസം പകരുന്നതാണ്. അല്ലാതെ ജാഗ്രതക്കുറവിനുള്ള കാരണമല്ല. ഇതെല്ലാം ഓർക്കുമ്പോഴും നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ   പണയം വച്ച് കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുന്ന അനേകം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. ഡോക്ടർമാർ, നേഴ്സുമാർ ,ആശുപത്രി ജീവനക്കാർ, പൊലീസുകാർ, അങ്ങനെ ധാരാളം പേർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്.കൂടാതെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്ക് ചേരുന്നവരുടെ എണ്ണത്തിലും കുറവില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവർ, മാസ്കുകൾ നിർമ്മിച്ച് നൽകുന്നവർ, ഇവർ എല്ലാവർക്കും വേണ്ടിയാണ് പോരാടുന്നത്.അവർ നമ്മളോട് വീടുകളിൽ കഴിയുവാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. അവരുടെ പരിശ്രമവുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ അത് നിസ്സാരമാണ്. അത് കൊണ്ട് നമുക്ക് വീട്ടിലിരിക്കാം, സുരക്ഷിതമായിരിക്കാം. വീട്ടിലിരിക്കുന്ന സമയം ശുഭാപ്തി വിശ്വാസത്തോടെ ക്രിയാത്മകമായി കൈകാര്യം ചെയ്യാം. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും കോവിഡിന് വിട നൽകാം.


പവിത്ര വി. സജി
8 B സി.എം.എസ്. എച്ച്.എസ്.കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത