ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ലോക്ഡൗൺ അനുഭവങ്ങൾ
ലോക്ഡൗൺ അനുഭവങ്ങൾ
ലോക്ഡൗൺ എന്ന് ആദ്യം കേട്ടപ്പോൾ സ്കൂൾ അവധിക്കാലമാണ് എനിക്ക് ഓർമ്മ വന്നത്. സ്കൂളിൽ പോവേണ്ട, പരീക്ഷ എഴുതേണ്ട എന്നോർത്തപ്പോൾ തന്നെ വളരെ സന്തോഷം തോന്നി. എന്നാൽ പിന്നീടാണ് മനസ്സിലായത് ലോക്ഡൗൺ എന്നാൽ വീട്ടിൽ അടച്ചിരിക്കുക എന്നതാണെന്ന്. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും എല്ലാവരും വീട്ടിൽ തന്നെ. കൂട്ടുകാരെ കാണാനോ അവരോടൊപ്പം കളിക്കാനോ സാധിക്കുന്നില്ല. എന്നാൽ പിന്നീട് ഓരോ ദിവസവും കൊറോണ എന്ന മഹാമാരിയെപ്പററി അറിയുന്ന വാർത്തകൾ ഭയമാണുണ്ടാക്കിയത്. ലോകത്തിൽ നിന്നും കോലിഡ് 19 എന്ന മഹാരോഗം പൂർണമായും വിട്ടുപോകാൻ എല്ലാവരോടുമൊപ്പം ഞാനും പ്രാർത്ഥിക്കാൻ തുടങ്ങി. എൻ്‍റെ ഓരോ ദിവസവും തുടങ്ങുന്നത് പത്രവിതരണത്തിലൂടെയാണ്. ആദ്യമാദ്യം പേടി തോന്നിയിരുന്നു.എന്നാൽ പിന്നീട് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരാനായി എന്നോർത്തപ്പോൾ സന്തോഷമായി. മുഴുവൻ സമയവും മൊബൈലിൽ കളിച്ചുകൊണ്ടിരിക്കാതെ അമ്മയെ സഹായിക്കാനുെ വീട്ടിൽ എല്ലാവരോടുമൊത്ത് കളിപറഞ്ഞിര്ക്കാനുമൊക്കെ സമയം കണ്ടെത്തി. ഇന്നിപ്പോൾ കോവിഡിനെ നമ്മുടെ കേരളം തോല്പിച്ചുകൊണ്ടിരിക്കുകയാണെന്ന വാർത്ത കേൾക്കുമ്പോൾ മറെറന്തിനേക്കാളും സന്തോഷം തോന്നുന്നു. ഭയത്തോടൊപ്പം തന്നെ കുറച്ചു നല്ല ഓർമ്മകളും സമ്മാനിച്ച ദിനങ്ങളായിരുന്നു എനിക്ക് ലോക്ഡൗൺ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം