20:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിലയ്ക്കാത്ത ജീവിതം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു ക്ലോക്ക്
നിലയ്ക്കാറായൊരു ക്ലോക്ക്
കുറേ ജീവനുവേണ്ടി
മിനുട്ടുകളും സെക്കൻഡുകളും
ഓടി നടന്നവൻ
ഇപ്പോൾ അവരെന്നെ
വൃദ്ധസദനം എന്ന
ഇരുട്ടു മുറിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു
ഒരിക്കൽ വരും
അവരും
നിലയ്ക്കാറാകുമ്പോൾ