നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം കരുതലോടെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കരുതലോടെ

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്19 എന്ന മഹാമാരി ലോകജനതയെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ച ഈ വൈറസ് രോഗം ഒന്നര ലക്ഷത്തോളം ജീവൻ കവർന്നെടുത്തു. പ്രതിരോധ വ്യവസ്ഥ ദുർബലം ആയവരിൽ ഈ വൈറസ് പിടിമുറുക്കും.പ്രായമായവരിലും ചെറിയ കുട്ടികളിലും ന്യൂമോണിയ, ബ്രോങ്കറ്റിസ് എന്നി രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത ഏറെയാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പതിനാല് ദിവസത്തിനകംലക്ഷണങ്ങൾ കണ്ടവരും.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും വൈറസ് വാഹകരായേക്കാം.വൈറസ് വാഹകരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.അതിനാൽ പ്രതിരോധ സംവിധാനങ്ങൾ അത്യാവശ്യമാണ്. മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡിനെതിരെ പ്രതിരോധമാരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ കോവിഡിനെതിരെ നാം പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതാണ്.

* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക.

* സാമൂഹിക അകലം പാലിക്കുക.

* മുഖാവരണം ധരിക്കുക.

* പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ കഴുകുക.

*വിദേശത്തു നിന്ന് വന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരും ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ഇരുപത്തിയെട്ട് ദിവസം ഐസലേഷനിൽ കഴിയുകയും ചെയ്യുക.

ഈ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ ഒരു പരിധിവരെ ഈ വൈറസിനെ ചെറുത്തുനിർത്താം.

തലമുറകൾ കഴിയുംതോറും രോഗങ്ങളുടെ എണ്ണവും രോഗികളും മരണങ്ങളും വർദ്ധിച്ചുവരികയാണ്. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണം. ഉമ്മറത്ത് കിണ്ടിയും വെള്ളവും വെച്ച് കൈയും കാലും കഴുകിയതിന് ശേഷം മാത്രം വീട്ടിൽ കയറിയിരുന്ന പഴയ കാലത്തേക്ക് തിരിച്ചുപോകേണ്ടതുണ്ട്.പച്ചക്കറികളുംപഴങ്ങളും ഇലക്കറികളും ഭക്ഷണത്തിലുൾ പ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും.

മഴക്കാലം വരവായി.ഡെങ്കിപ്പനി,ചിക്കൻ ഗുനിയ, മലറിയ, മന്ത് തുടങ്ങിയ കൊതുകുജന്യരോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്.ഇതിനായുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്‌.പാത്രങ്ങളിലും ചട്ടികളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് അനുവദിക്കാതിരിക്കുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചാരിക്കുക. കൊതുകു വലയും മറ്റും ഉപയോഗിക്കുക എന്നിവയിലൂടെ കൊതുകുജന്യ രോഗങ്ങളെ തളയ്ക്കാൻ സാധിക്കും കോളറ പോലുള്ള ജല ജന്യ രോഗങ്ങളും ഈ സമയങ്ങളിൽ പടരാൻ ഇടയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഭക്ഷണ സാധനങ്ങൾ മുടിവയ്ക്കുക പോലുള്ള മാർഗങ്ങൾ സ്വീകരിക്കാം.

ലോകത്തെ പിടിച്ചു കുലുക്കിയ വസൂരി എന്ന മഹാമാരിക്കെതിരെ എഡ്വേർഡ് ജെന്നർ കണ്ടുപിടിച്ചതാണ് ആദ്യ വാക്സിൻ. അതിനുശേഷം ലൂയിപാസ്ചർ, ലൂഗ് മോൻജിയർ,റോബർട്ട് കോച്ച് തുടങ്ങിയ ശാസ്ത്രജ്ഞർ എയ്ഡ്സ്, കോളറ പോലെ നിരവധി പകർച്ചവ്യാധികൾക്കെതിരെയുള്ള വാക്സിനുകൾ കണ്ടുപിടിച്ചു. ഇപ്പോൾ കോവിഡിനെ പിടിച്ചുകെട്ടാനും നിരവധി പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. അതുവരെ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം.

സാക്ഷരത എന്നപോലെ ആരോഗ്യ രംഗത്തും വളരെ മുന്നേറിയ നാടാണ് കേരളം. പകർച്ച വ്യാധികൾ പ്രതിരോധിക്കാനും അവയുടെ വ്യാപനം തടയാനും നമ്മുടെ ആരോഗ്യ പ്രവർത്തകർ ഒട്ടേറെ നടപടികൾ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നാം ബാധ്യസ്ഥരാണ്.

"ഓർക്കുക, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്"

\
ലക്ഷ്മി ദിലീപ്
9D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം