എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/നേരിടാം ഒന്നായി
നേരിടാം ഒന്നായി
ലോക മഹായുദ്ധങ്ങളിൽ മരിച്ചവരെക്കാൾ കൂടുതൽ കൊതുകുകൾ മൂലം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം. നമ്മുടെ അനാരോഗ്യകരമായ ശീലങ്ങളും ഒരു പരിധി വരെ രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.ഇപ്പോൾ മനുഷ്യരാശിയുടെ ഭീഷണിയായി മാറിയിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ആരോഗ്യപരമായ ശുചിത്വശീലങ്ങൾകൊണ്ട് ഒരു പരിധിവരെ തടഞ്ഞു നിർത്താ വുന്നതാണ്.നിരന്തരം സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.സാനിറ്റൈസറുകൾ ഉപയോഗിക്കുക ,മാസ്ക്കുകൾ ധരിക്കുക,ഇവയെല്ലാം കൊറോണ വൈറസിനെ പോലുള്ളവയെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. ബാഹ്യമായ പ്രതിരോധ നടപടികളിൽ ആരോഗ്യപരമായ പരിസ്ഥിതി സംരക്ഷണം പ്രധാനപ്പെട്ടതാണ്. പരിസരം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക.രോഗ പ്രതിരോധത്തിന് മനുഷ്യന്റെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ വിവിധങ്ങളായ മാർഗങ്ങളിൽകൂടി നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിച്ചും പരിസര ശുചിത്വത്തിലൂടെയും ഇത്തരം രോഗങ്ങളുടെ ആക്രമണ സാധ്യത കുറച്ച് നമുക്ക് ഇത്തരത്തിലുള്ള മഹാമാരികളെ നേരിടാവുന്നതാണ്. മനുഷ്യരാശി ഒന്നടങ്കം ഇതിനെ കഠിനപ്രയത്നത്തിലൂടെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ