ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/ദ ആൽക്കെമിസ്റ്റ്

ദ ആൽക്കെമിസ്റ്റ്
പൗലോ കൊയ് ലോ
വിവർത്തനം-രമാമേനോൻ

ആട്ടിൻ പറ്റങ്ങൾ മേയ്ച്ചു നടന്ന സാന്തിയാഗോ എന്ന ഇടയ ബാലനെ സ്വപ്നത്തിൽ കൈപിടിച്ച് ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും പിരമിഡുകളുടെ സമീപത്തുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു തനിക്ക് ഉണ്ടാകുന്ന ഈ സ്വപ്ന ദർശനത്തിന് പ്രേരണയാൽ അവൻ യാത്ര തിരിക്കുന്നു. തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ വ്യതിചലിച്ചു പോകുന്ന സാൻഡിയാഗോ യെ കിഴവൻ രാജാവായ മെൽഷേഡേക്കും സ്പടിക പാത്രം വിൽക്കുന്ന കച്ചവടക്കാരനും , ഇംഗ്ലീഷുകാരനായ കൂട്ടുകാരനും ഫാത്തിമയും, ആൽകമെന്റും ഒക്കെ തന്നെ. ലക്ഷ്യത്തിലെത്താൻ സഹായിച്ചിരുന്നു, സ്പെയിനിലെ ഒരു ഗ്രാമത്തിൽ ഇടയന്മാരും അവരുടെ ആടുകളും വിശ്രമിക്കുന്ന പള്ളിമുറ്റത്ത് നിന്നുമാണ് സാൻഡിയാഗോ യാത്ര തുടങ്ങുന്നത്.

ഈജിപ്തിലെ പിരമിഡുകൾ ഉടെ ചുവട്ടിൽ വരെ യാത്ര ചെയ്ത് അവൻ തിരിച്ചറിയുന്നു. അവൻ അന്വേഷിച്ച് സ്വകാര്യ നിധി പേടകം അവൻ യാത്ര തുടങ്ങിയ പള്ളിമുറ്റത്ത് തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. അവന്റെ യാത്ര വ്യർത്ഥമായിരുന്നോ ? അല്ല യാത്ര തന്നെയാണ് അവൻ നേടിയ ഏറ്റവും വലിയ നിധി. കുറച്ചു പുസ്തകങ്ങൾ മാത്രം വായിച്ചു ആടുകളുടെ ഭാഷ മാത്രം സ്വായത്തമാക്കിയ അവൻ ലോകത്തിന്റെ വഴികൾ അറിഞ്ഞു വാക്കുകൾ ഇല്ലാത്ത ഭാഷ ശീലിച്ചു .ആ ഭാഷ കൊണ്ട് ലോകത്തെ അറിഞ്ഞു. ആൽകെമിസ്റ് ആയി ."ആൽകെമിസ്റ് " ആ യാത്രയുടെ കഥയാണ് .

ജീവിതത്തിലൂടെ സ്നേഹിയായ മനുഷ്യൻ നടത്തുന്ന തീർഥയാത്ര. സഫലമാക്കാൻ തക്കവണ്ണമുള്ള ഒരു സ്വപ്നം മനസ്സിൽ ഉണ്ടാകുമ്പോൾ ജീവിതം അർത്ഥപൂർണമാകുകയുള്ളൂ. ഒരാൾ ആരോ എന്തോ ആകട്ടെ എന്തെങ്കിലും ഒന്ന് പൂർണ്ണ മനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നു എങ്കിൽ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സിൽ ആ മോഹത്തിന് വിത്ത് പാകുന്നത്, അതിന്റെ സാഫല്യമാണ് ജീവിതത്തിന്റെ ഉദ്ദേശം. ദൈവം ഓരോരുത്തർക്കും ഓരോ വഴി നിശ്ചയിച്ചിരിക്കുന്നു. ആ വഴിയിൽ ഓരോ അടയാളങ്ങളും കുറിച്ചിട്ടു ഉണ്ടാകും, അത് ആദ്യം തിരിച്ചറിയണം. പിന്നെ യാത്ര എളുപ്പമാകും.

ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും. അനുഗ്രഹങ്ങളെ അവഗണിച്ചുകൂടാ എങ്കിൽ അവ ശാപങ്ങൾ ആയി തിരിച്ചടിക്കും. ലോകത്തിൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാഷയുണ്ട്. ഉത്സാഹ ത്തിന്റെ സ്നേഹത്തിന്റെ ഉദ്ദേശശുദ്ധി യുടെ ഭാഷ. നമുക്കൊക്കെ ഇപ്പോഴും പേടിയാണ് സ്വന്തമെന്ന് കരുതുന്ന ഒക്കെ കൈമോശം വന്നു പോയാലോ എന്ന്. ജീവൻ, സമ്പത്ത്, സന്താനങ്ങൾ ഈ ഭയം വെറുതെയാണ് എന്ന് മനസ്സിലാക്കാൻ ഒന്ന് ഓർത്താൽ മതി ഈ പ്രപഞ്ചം സൃഷ്ടിച്ച കൈകൾ തന്നെയാണ് നമ്മുടെ വിധിയും രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷ്യം നേടിയാൽ മാത്രം പോരാ മാർഗ്ഗവുമായി ഇഴുകിച്ചേരുന്ന യും വേണം മരുഭൂമിയിലെ ചൊല്ലു പോലെ" വനം തോപ്പ് കാണാറായി അപ്പോഴേക്കും ദാഹിച്ചു മരിച്ചു" എത്ര വാസ്തവമാണ് അവിടെ ചെന്ന് എത്തിയാൽ വെള്ളം കിട്ടുമായിരുന്നു ദാഹം തീർക്കാമായിരുന്നു. പ്രാണൻ നിലനിർത്താമായിരുന്നു. പ്രിയ സുഹൃത്തുക്കളെ വിധി ഒരുപക്ഷേ കാതോർത്തു നിൽപ്പുണ്ടാവും ഇപ്പോൾ കിട്ടിയത് അധികമായി എന്നുപറഞ്ഞാൽ ഇനിയത്തെ തവണ ഒന്നും തന്നില്ല എന്നും വരും. അല്ലെങ്കിൽ വല്ല വരും കുറച്ച് എന്നാകും.

കൂട്ടുകാരെ ഈ ആശയം നിങ്ങൾ നന്നായി ഉൾക്കൊള്ളാൻ ശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല ഇത്രയും പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ നിർത്തുന്നു നന്ദി.
വിഷ്ണുപ്രിയ എച്ച്
9A ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല സൗത്ത്,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം