ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം നമ്മുടെ ആരോഗ്യം
നമ്മുടെ ശുചിത്വം നമ്മുടെ ആരോഗ്യം
ഒരിടത്ത് രണ്ട് കൂട്ടുകാരുണ്ടായിരുന്നു, അച്ചുവും അപ്പുവും.അപ്പു അമ്മ പറയുന്നത് അനുസരിക്കുകയും കിളികളോട് സ്നേഹമുള്ളവനും സൽസ്വഭാവിയും ആയിരുന്നു.എന്നാൽ അച്ചുവാകട്ടെ അമ്മ പറയുന്നത് അനുസരിക്കില്ല, അഹങ്കാരിയും ആയിരുന്നു.അപ്പു എന്നും മുറ്റത്ത് കിളികൾക്കു കുടിക്കാൻ വെള്ളം വയ്ക്കുമായിരുന്നു.ഒരു ദിവസം അപ്പുവും അച്ചുവും കളിക്കുകയായിരുന്നു.അതിനടുത്തു വെള്ളം കെട്ടി കിടക്കുന്ന സ്ഥലമുണ്ടായിരുന്നു. അവർ അതിനടുത്തേക്ക് പോയി കളിച്ചുകൊണ്ടിരുന്നു.അപ്പോൾ അവരുടെ അമ്മ ചെളിവെള്ളത്തിനു അടുത്തേക്ക് പോവരുതെന്നും അതിൽ കളിക്കരുതെന്നും അസുഖം വരുമെന്നും പറഞ്ഞു. ഇതു കേട്ടു അപ്പു അവിടെ നിന്ന് മാറി വീട്ടിൽ ചെന്നു കൈകാലുകൾ സോപ്പിട്ടു കഴുകി. എന്നാൽ അച്ചുവാകട്ടെ വെള്ളത്തിൽ ചാടികളിച്ചു കൊണ്ടേയിരുന്നു.അടുത്ത ദിവസം അച്ചുവിന് അസുഖം പിടിച്ചു കളിക്കാൻ പോവാൻ വയ്യാതായി.ഡോക്ടറെ കാണാൻ പോയി മരുന്നു വാങ്ങി. രണ്ടു നേരം കുളിക്കാനും കൈയും കാലും സോപ്പിട്ടു കഴുകാനും ഡോക്ടർ അച്ചുവിനോട് നിർദേശിച്ചു.വീട്ടിലെത്തിയ അച്ചു ജനലിലൂടെ നോക്കിയപ്പോൾ മുറ്റത്തു അപ്പു വച്ച വെള്ളത്തിൽ കിളികൾ വന്ന് വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്യുന്നതു കണ്ടു. അവർക്കുള്ള ശുചിത്വബോധം പോലും തനിക്കില്ലല്ലോ എന്നോർത്തു അച്ചുവിന് നാണം തോന്നി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ