സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ ഒരുമയോടെ നമുക്ക് മുന്നേറാം.
ഒരുമയോടെ നമുക്ക് മുന്നേറാം
ആധുനികതയുടെ വിസ് പോടനമായി നിലനില്പിലും വളർച്ചയിലും ലോകജനതയെ വിട്ടൊഴിയാത്ത ഭീകരസത്വ മായി വേട്ടയാടിക്കൊണ്ടി രിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. മനുഷ്യന്റെ കണ്ടുപിടുത്ത ങ്ങൾക്കും അവന്റെ ജീവനു തന്നെയും ഭീഷണിയായി മുൾക്കിടക്കനെയ്യുന്ന ഈ അതിരക്തനായ വൈറസി നെക്കുറിച്ച് അഞ്ച് വർഷം മുൻപ് അതായത് 2015-ൽ ഷി സെൻഗ്ലി മഹാമാരി പോലൊരു കൊറോണ വൈറ സ് ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കു മെന്ന് മുന്നറിയിപ്പ് നല്കി യിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പ്രമുഖ ശാസജ്ഞനായ ഷിയുടെ 16 - വർഷത്തെ കരിയറും ജീവിതവുംവൈറസ് വേട്ടയുടെ അസാധാരണമായ ധിഷണയുടെയും സമർപ്പണ ത്തിന്റെയും കഥകൂടിയാണത്. ചൈനയിലെ വുഹാനി ലാണ് കൊറോണ വൈറസി ന്റെ വ്യാപനം ആദ്യമായി സംഭവിച്ചത്. തുടർന്ന് കോവിസ് - 19 ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയിലാ യിരുന്നു. പ്രത്യേ കിച്ചും വടക്കൻ ഇറ്റലിയിൽ. പ്രതിരോധ സംവിധാനവും ആവശ്യമായ നടപടികളെ ടുക്കാൻ വൈകിയതും വൈ റസ് കൂടുതൽ പേരിലേക്ക് പകരാൻ ഇടയായി. ജഗ്രതാ നിർദ്ദേശങ്ങളുടെ അഭാവവും രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിച്ചു. ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയുടെ മുമ്പിൽ പരാജിതരാകുന്നു. എക്കാലവും മാതൃകാ പ രമായ പൗരബോധം പ്രകടി പ്പിച്ചിട്ടുള്ള ജനതയാണ് നാം. നമ്മുടെ രാജ്യത്തും ലോകമെ മ്പാടും രോഗബാധിതരിൽ ബഹുഭൂരരിപക്ഷവും ചികിത്സ യിലൂടെ സുഖംപ്രാപിച്ചു കൊ ണ്ടിരിക്കുന്നു. കൊറോണ യ്ക്കെതിരായ പോരാട്ടത്തിൽ ലോകത്തിനു തന്നെയും മാതൃകാപരമായ മുൻകരു തലാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രോഗ ബാധയുടെ വ്യാപനത്തെ ക്കുറിച്ചും രക്ഷാമാർഗങ്ങളെ ക്കുറിച്ചും ആരോഗ്യ വകുപ്പ് സമയക്രമമായി കൃത്യമായ വിശദാംശങ്ങൾ നല്കുന്നു. എന്നാൽ നവമാധ്യമങ്ങളി ലൂടെ നടത്തുന്ന തെറ്റായ പ്രചരണങ്ങൾ നമുക്കും സമൂഹത്തിനു തന്നെയും ദോഷമായി തീരുന്നു. അത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്താതെ തടയാനാകണം. ഓരോ പൗരന്റേയും സഹകരണ മുണ്ടെങ്കിലേ ആരോഗ്യ വകുപ്പ് നടപ്പിലാക്കിക്കൊണ്ടി രിക്കുന്ന മുൻകരുതലുകൾ വിജയത്തിലെത്തുകയുള്ളു. അന്തരീക്ഷത്തിലൂടെ വ്യാപിക്കുന്ന ഒന്നല്ല, മറിച്ച് മനുഷ്യ സമ്പർക്കത്തിലുടെ യാണ് വൈറസ് വ്യാപനം നടക്കുക. അതിനാൽ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല. ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ട് കൊറോണയെ തോൽപ്പിക്കാൻ നമുക്ക് കഴിയും എന്ന ആത്മ വിശ്വാ സത്തോടെ, രാജ്യത്തിന്റെ രക്ഷകരായി മാറാൻ നമു ക്കോരോരു ത്തർക്കും കഴി യട്ടെ. അതിനായി ആത്മാർഥ മായി പ്രയത്നിക്കാം. ഒരുമയോ ടെ നമുക്ക് മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ