ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി
കൊറോണ എന്ന മഹാവ്യാധി
ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കൊറോണ . കൊറോണ എന്നത് ഒരു വൈറസിന്റെ പേരാണ് . കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെ ആണ് . ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവനെടുത്ത ഒരു അസുഖമാണ് കോവിഡ്19. ഇത് പ്രതിരോധിക്കാൻ നാം ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതാണ്. സമ്പർക്കത്തിലൂടെ ആണ് കൊറോണ പകരുന്നത്.രോഗം വരാതിരിക്കാനായി ആൾക്കൂട്ടം തടയുക,പുറത്തു പോകാതിരിക്കുക,പോയാൽ തന്നെ നിർബന്ധമായും മാസ്ക് ധരിക്കുക,സർക്കാർ തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക തുടങ്ങിയ കാര്യങ്ങൾ നമ്മൾ തീർച്ചയായും പാലിക്കണം.നമുക്ക് ആൾക്കൂട്ടം ഒഴിവാക്കി തൽക്കാലത്തേക്ക് വീട്ടിലിരുന്ന് കൊറോണ യെ നമുക്ക് തുരത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ