കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/മാലിന്യ മുക്ത കേരളം
മാലിന്യ മുക്ത കേരളം ശുചിത്വമുള്ളടത്തേ ആരോഗ്യമുള്ളൂ. ആരോഗ്യത്തിനായ് വ്യക്തിയിലും സമൂഹത്തിലും ശുചിത്വത്തിന്റെ പ്രാധാന്യo വലുതാണ്. നല്ല ആരോഗ്യത്തിന് ശുചിത്വം അത്യാവശ്യമാണ് .ആരോഗ്യകാര്യങ്ങളിൽ നാം വളരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശുചിത്വകാര്യത്തിൽ നാം ഏറെ പിറകിലാണ്. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന നാം പരിസരശുചിത്വവും പൊതു ശുചിത്വത്തിനും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല . നമ്മുടെ പ്രവൃത്തി കൊണ്ടുതന്നെയാണ് പരിസരം മലിനമാകുന്നത്. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെപറമ്പിലേക്കോ വഴിവക്കിലേക്കോ കൊണ്ട് തള്ളുന്നു . അഴുക്ക് ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന കാഴ്ച നാട്ടിൻപുറത്ത് പോലും കാണാം . വ്യക്തിശുചിത്വം ,ഗൃഹ ശുചിത്വം ,പരിസര ശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിവ പാലിച്ചാൽ മാത്രമേ മാലിന്യ മുക്ത കേരളം യാഥാർത്ഥ്യമാകൂ .ഇന്ന് എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നമ്മുടെ പരിസരം നിറഞ്ഞിരിക്കുന്നു . ആരോഗ്യമുള്ള ജീവിതം വ്യക്തി ,പരിസര ശുചിത്വത്തിൽ കൂടെ " എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ