പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സൗഹൃദത്തിന്റെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൗഹൃദത്തിന്റെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദത്തിന്റെ ശക്തി
       ഒരു കുഞ്ഞ് ഗ്രാമത്തിൽ മൂന്ന് ഉറ്റ സുഹൃത്തുക്കൾ ഉണ്ടായിരിന്നു. സച്ചു, ഹരൺ, ആദിത്യൻ എന്നിവരായിരുന്നു. അവരൊക്കെ വളർന്ന് പഠിച്ച് ജോലിയൊക്കെ സമ്പാദിച്ച് കഴിഞ്ഞു. സച്ചു വിദേശത്ത് നിന്ന് ഉപരിപഠനവും പകുതി നേരജോലിയുമൊക്കെ കഴിഞ്ഞ് നാട്ടിൽ എത്തി.  അന്ന് വൈകുന്നേരം കളിക്കൂട്ടുകാരെ കാണാൻ വേണ്ടി എത്തി. കളിക്കുട്ടുകാരനാണെലും ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും കൊറോണ വൈറസ്സിന്റെ തീവ്രതയുമൊക്കെ സച്ചുവിനോട് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. നീ വിദേശത്ത് നിന്നും വന്നൊരു ആളാണ് നീകഴിയുന്നതും ഈ സാഹചര്യത്തിൽ സ്നേഹവും ബന്ധങ്ങളുമൊക്കെ മനസ്സിൽ കാത്ത് മറ്റുള്ളവരുടെ നന്മയ്ക്കായി കുറഞ്ഞത് പതിനാല് ദിവസമെങ്കിലും സ്വയം നിരീക്ഷണത്തിൽ കഴിയണം. പനിയോ ചുമയോ തുടങ്ങിയ ലക്ഷണങ്ങളോ കണ്ടാൽ സർക്കാർ ആശുപത്രിയിൽ തന്നെ ചികിത്സ തേടണം' ഇടയ്ക്കിടെ കൈയും പുറത്ത് പോയ് വന്നാൽ കൈയും കാലും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.അനാവശ്യമായി ഒരിടങ്ങളിലും തൊടരുത്. കഴിയുന്നതും ചെറു ചൂട് വെള്ളം കുടിക്കണം.കാരണം ഈ വൈറസ്റ്റിന് ഒത്തിരി തണുപ്പ് പാടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്ന ത്. തുമമുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് മൂക്കും വായും പൊതിയണം. ഹരൻ സച്ചുവി നോ ട് പറഞ്ഞു , ഇന്നത്തെ കാലത്തും കൈയിൽ മൊബൈലും സാങ്കേതിക വിദ്യകളും ഉണ്ടായിരു ന്നി ട്ടും നീ ഇതൊന്നും അറിയുന്നില്ലേ? നീ പഠിപ്പും വിവരവും ഉള്ളവനല്ലെ? ആദിത്യൻ ചോദിച്ചു. ഇതു മാത്രമല്ല ഇനിയും നമ്മുടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒത്തിരിയേറെ നിർദ്ദേശങ്ങൾ ഈ വൈറസിനെ നമ്മുടെ ലോകത്ത് നിന്ന് തുടച്ച് നീക്കാനായി പരിശ്രമിക്കുന്നുണ്ട് അനുദിനവും. ചുമയോ, കഫമോ, ജലദോഷമോ ഉളളവർ ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കുക. രോഗാ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്നനല്ല ആഹാരങ്ങൾ കഴിക്കുക.അനാവശ്യ യാത്രകൾ ഒഴിവാക്കുക. കൈകൾ അണുവിമുക്തമാക്കുവാൻ സാനിറ്റൈ സർ ഉപയോഗിക്കുക. പൊതുസ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുത്. നാം ഉപയോഗിച്ച വസ്തുക്കൾ കൃത്യമായ രീതിയിൽ സംസ്കരിക്കണം. ആർക്കെങ്കിലും പനിയോ ചുമയോ ഉളളവർ 1056 എന്ന ദിശ നമ്പരിൽ വിളിക്കുക ആദിത്യൻ പറഞ്ഞു. എന്നാൽ, സർക്കാർ അവരെ ചികിത്സിക്കും. ഇതിനോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം.കാരണം ഇതു വരെ ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് വൈദ്യശാസ്ത്ര രംഗത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .നമുക്ക് എല്ലാവർക്കും വേണ്ടി നമുക്ക് ഇത്തിരി അകന്ന് നിന്ന്  നമ്മുടെ ലോകത്തെ സുരക്ഷിതമാക്കാം. സച്ചുവിന് തന്റെ തെറ്റ് മനസ്സിലായി. ശരിയാ എനിക്ക് എന്റെ തെറ്റ് മനസ്സിലാകുന്നുണ്ട്. ഞാനും എല്ലാ നിർദ്ദേശങ്ങളും പാലിക്കാം. നമുക്ക് വീണ്ടും എത്രയും വേഗം പഴയത് പോലെ കാണാം.


വിനീത് രഞ്ജിൻ
ഏഴ് എ പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ