ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്

പൂവേ പൂവേ പൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ

പുതുമണ്ണിന് ചൂടാനൊരു പൂവിതളും
എന്റെ മുടിയിൽ ചൂടാനൊരു പൂവിതളും
നീ നൽകില്ലേ, നൽകില്ലേ
നീ നൽകില്ലേ

വെള്ളിനിലാവിലിത്തിരി ___ മയങ്ങല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണേ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ
അത് പൂന്തേനുണ്ണാനുള്ളതാണേ

അൽവീന ബൈജു
ക്ലാസ്സ് 2, ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം, കോട്ടയം, ഏറ്റുമാനൂർ ഉപജില്ല
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത