ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഏകാന്ത പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകാന്ത പ്രതിരോധം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്ത പ്രതിരോധം

ഹേ മനുഷ്യാ, എവിടെയാണ്
നിന്റെ ആർഭാടങ്ങൾ
എവിടെ നീ എന്ന ധനികൻ
ദീനബാധയാൽ വീണിടുന്നു
ധരണിയിൽ ആയിരങ്ങൾ മിഴിമൂടുന്നു
നശിക്കുന്നു മാനവജനത
ഏകാന്തവാസം അനുഷ്ഠിക്കുന്നു ഇന്നു നീ
ഏകാകിയായ് മാറുന്നു ഇന്നു നീ
അണുക്കൾ വാണിടുന്ന ഭൂമിയെ
അകലങ്ങൾ പാലിച്ച് അകറ്റിടാം
മനസ്സുകൾ ഒന്നിച്ച് മുന്നേറിടാം
പതറാതെ നിന്നിടാം പ്രതിരോധം തീർത്തിടാം
മരണത്തെ തുരത്തിടാം മനുഷ്യരെ രക്ഷിക്കാം

ശ്രീലക്ഷമി ആ‍ർ എസ്സ്
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത