സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കുട്ടുവും മാവിൻ തൈയും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടുവും മാവിൻ തൈയും

കുട്ടുവും മാവിൻ തൈയും ഒരു സായാഞ്ഞതിൽ കുട്ടുവും കൂട്ടുകാരും സ്കൂൾ കഴിഞ്ഞു വരുമ്പോൾ നാളത്തെ ദിവസം ആയ ജൂൺ 5 ലോക പരിസ്ഥിതി ദിനം എന്ന വിഷയത്തെ കുറച്ചു സംസാരിക്കുക ആയിരുന്നു. നാളത്തെ ലേഖന മത്സരത്തിൽ ഒന്നാമന് ഒരു മാവിൻ തൈ സമ്മാനമായി ലഭിക്കും എന്ന് ടീച്ചർ പറഞ്ഞു. ചക്കമാമ്പഴത്തിന്റെ രുചിയൂറി എല്ലാവരും മത്സരിക്കാൻ തീരുമാനിച്ചു.മത്സരം കഴിഞ്ഞു. ഓരോ ക്ലാസ്സിലും ഓരോ കുട്ടിയെ വീതം തിരഞ്ഞെടുത്തു. കുട്ടു ഒന്നാമനായി.അവൻ ഓടി വീട്ടിൽ എത്തി അമ്മയെ മാവിൻ തൈ ഏൽപ്പിച്ചു . 'അമ്മ മാവിൻ തൈ വീടിനു മുറ്റത്തു നടുകയും കുട്ടുവിനു പ്രകൃതിയോടുള്ള സ്നേഹത്തിന്റെ അനുമോദിക്കുകയും ചെയ്തു