എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

19:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNDPHS EDAPPARIYARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ഇന്ന് ഈ ലോകം വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മനുഷ്യൻ ദിനംപ്രതി കുതിച്ചു കയറുന്ന വികസനമാണ്. മാനവ പുരോഗതി എന്ന ചുരുക്കപ്പേരിൽ സൂചിപ്പിക്കാം. ആവശ്യങ്ങൾക്ക് പകരം മനുഷ്യൻ ആർഭാടങ്ങളിൽ ശ്രദ്ധചെലുത്തി പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ അത്യാഗ്രഹം മൂലം പരിസ്ഥിതിക്ക് ക്ഷതം ഏൽപ്പിക്കുകയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഈ ഭൂമിയിൽ താമസിക്കുന്ന ഓരോ മനുഷ്യരുടെ ഉത്തരവാദിത്വമാണ്. പക്ഷേ വേണ്ടുവോളം നമ്മൾ ചെയ്യുന്നില്ല. അതിന്റെ ഫലമായി നമുക്ക് തന്നെയാണ് ആപത്ത് സംഭവിക്കുന്നത്.
 പരിസ്ഥിതി നമുക്ക് എത്രമാത്രം ഉപകാരപ്രദമാണ്. എന്നാൽ നമ്മൾ അതിനെ മുതലെടുത്ത് അവയെ ചൂഷണം ചെയ്യുന്നു. ഓരോ മനുഷ്യരും അവരവരുടെ സൗകര്യം അനുസരിച്ച് ആർഭാടങ്ങൾക്ക് തന്നെ ജീവിതം മുന്നോട്ടു നയിക്കുന്നു. ഈ ആർഭാട ജീവിതത്തിന് ഇരയാകുന്നത് നമുക്ക് ഏറ്റവും ഉപകരിക്കുന്ന പരിസ്ഥിതി തന്നെയാണ് എന്ന് മനസ്സിലാക്കണം. മാലിന്യ മുക്തമാക്കുക തന്നെ ചെയ്യാം. ഇതുപോലെയുള്ള ചെറിയ പ്രവർത്തനങ്ങളിലൂടെ നമുക്ക് നമ്മുടെ ജീവനും ഒപ്പം പരിസ്ഥിതിയെയും സംരക്ഷിക്കാം
 

നക്ഷത്ര ഗിരിഷ്
9A എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം