സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധശേഷി

നമ്മുടെ ശരീരത്തിലേക്കു രോഗാണുക്കൾ കടക്കുമ്പോൾ അവയെ നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ കോശങ്ങൾക്ക് ഉണ്ടെങ്കിൽ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടെന്ന് പറയാം.ഒരു ഉദാഹരണം പറഞ്ഞാൽ ചിക്കൻ പോക്സ് വൈറസ് . ഇവ നമ്മെ രണ്ടു രീതിയിൽ അറ്റാക്ക് ചെയ്യാറുണ്ട് . ഒന്ന് ഇവ കൂടുതൽ അളവിൽ നമ്മുടെ ശരീരത്തിലേക്ക് കയറും. രണ്ട് കുറഞ്ഞ അളവിലാണെങ്കിലും നല്ല ശക്തിയായിരിക്കും .ഈ രോഗാണുക്കൾ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ ശരീരം ഉണർന്ന് പ്രവർത്തിക്കുന്നു . ഈ രോഗാണുക്കളെ നശിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരുമ്പോൾ രോഗാണുക്കൾ വർധിച്ചു രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു . ചിക്കൻ പോക്സിൽ അത് കുരുക്കളായി ശരീരത്തിൽ കാണുന്നു .നമുക്ക് പ്രതിരോധശേഷി ലഭിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാണ് . ഇവയിൽ നിന്ന് നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കുന്നു . ഇപ്പോൾ നമ്മുടെ ലോകത്ത് പടർന്നു പിടി‍ച്ചൂകൊണ്ടിരിക്കുന്ന മഹാമാരിയായ കോറോണയെ പ്രതിരോധിക്കാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കേണ്ടതാണ് .

അഭിന .എ .ബി
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം