എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/നാൾ വഴികളിലൂടെ- മഹാമാരികൾ
നാൾ വഴികളിലൂടെ- മഹാമാരികൾ
2020 പുതുവർഷാരംഭം മുതൽ നാളിതുവരെ ലോകജനത ഒരു മഹാമാരിയുടെ പിടിയിലാണ്.അതിഗുരുതരമായ രോഗബാധ കൾ ഒരു രാജ്യത്ത് പടർന്നു പിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിരുകൾ ഭേദിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോഴാണ് ലോകാരോഗ്യസംഘടന ആഗോളഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആ രോഗത്തെ മഹാമാരിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു .ഈയൊരു സാഹചര്യത്തിലൂടെയണ് നാം ഇന്ന് കടന്നുപോകുന്നത്. പകർച്ചവ്യാധികളുടെ ചരിത്രം തേടിപ്പോയാൽ നാം എത്തിച്ചേരുക ഏഥൻസിൽ ആണ് ബിസി 430 ലെ ഏഥൻസ് പ്ലേഗ് -(അവർ കൊടുത്ത പേര്) 75,000 ൽ അധികം പേർ ഈ മഹാമാരിയെ തുടർന്ന് മരണപ്പെട്ടു. 2005ൽ ഈ രോഗം ടൈഫോയ്ഡ് എന്ന് കണ്ടെത്തി. ഇതേകാലയളവിൽ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ മറ്റൊരു മഹാമാരി ആയിരുന്നു വസൂരി. ജനസംഖ്യയുടെ 40 ശതമാനം ആളുകൾ ഈ രോഗത്താൽ മരണപ്പെട്ടു .കൃത്യമായ ചികിത്സ ഇല്ലാതിരുന്നതും അന്ധവിശ്വാസങ്ങളും മരണസംഖ്യ കൂടുന്നതിന് കാരണമായി. ജപ്പാൻ, ഈജിപ്ത് ,പശ്ചിമേഷ്യ എന്നിവിടങ്ങളിലാണ് ഈ രോഗം സംഹാരതാണ്ഡവമാടി യത്
പതിനഞ്ചാം നൂറ്റാണ്ട് നേരിട്ട മഹാമാരികൾ പ്ലേഗും വസൂരിയും ആയിരുന്നെങ്കിൽ, പതിനാറാം നൂറ്റാണ്ട് ആയപ്പോൾ മലേറിയയും അഞ്ചാം പനിയും തലപൊക്കി. തെക്കേ അമേരിക്ക, ഇംഗ്ലണ്ട് ,ചൈന എന്നീ രാജ്യങ്ങൾ പതിനേഴാം നൂറ്റാണ്ട് പിന്നിടുമ്പോൾ, ഈ രണ്ട് രോഗങ്ങളുടേയും പിടിയിലായി. പതിനെട്ടാം നൂറ്റാണ്ട് ആയപ്പോൾ ഈ രോഗങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് പടർന്നു.
അടുത്ത മഹാമാരികൾ മഞ്ഞ പ്പനിയും കോളറയും ആയിരുന്നു മഞ്ഞപ്പനി ആഫ്രിക്കയിൽ നിന്നും ഇപ്പോഴും ആയിരങ്ങളെ കൊന്നൊടുക്കുന്നു. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ജലത്തിലൂടെ പകരുന്ന കോളറ ഒട്ടേറെ പേരുടെ ജീവനെടുത്തു. എയ്ഡ്സ്, എബോള ,ജപ്പാൻജ്വരം, ഡെങ്കിപ്പനി എന്നിങ്ങനെ പുതിയ രൂപത്തിൽ മഹാമാരികൾ ആവിർഭവിച്ചു. ഇന്ത്യയിലും ഈ മഹാമാരികൾ പല കാലഘട്ടങ്ങളിലായി നാശം വിതച്ചിരുന്നു. 1817 മുതൽ 1924 വരെ നീണ്ടുനിന്ന കോളറ, മഹാവിപത്താണ് ഇവിടെ വിതച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിയ മലേറിയയും വൻ വിപത്താണ് വിതച്ചത് 1963ലെ NMCP (national malaria control programme)യിലൂടെയാണ് നാം ഈ രോഗത്തെ വരുതിയിൽ ആക്കിയത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും അതിലൂടെ വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടായ പുരോഗതിയും പ്രതിരോധ കുത്തിവെപ്പുകളും ആരോഗ്യ പോഷണവും ഒരു പരിധിവരെ ഈ മഹാമാരികളെ തോൽപ്പിക്കാൻ നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നു...... ഇപ്പോൾ നാം കൊറോണ 😷എന്ന മഹാമാരി തുരത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.ജീവിക്കുവാൻ അതിജീവനം💪🏻🪔 നടത്തിയേ തീരൂ................................ 🌸
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ