ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

കാലമേ...
നിന്നയാ കോവിഡിൻ കൈകൾ സ്പർശിച്ചു നില്പു ഈ നിമിഷം ...
ഞാനാ പഴയ കലപ്പയുമായി
എൻ കണ്ടത്തിലേക്കൊന്നു പോയിടുന്നു ...
മേച്ചില്പുറങ്ങളോ മാറിയിരുന്നു ...
ഞാനും ഒരുപാടു വളർന്നിരുന്നു...
മെത്രയോ കാലമായി ഞാനീവഴി വന്നിട്ടെന്നു തോന്നും വിധം
കണ്ടമെല്ലാം മാറിപ്പോയിരുന്നു
ഇന്നൊരീ ഭൂമിയിൽ
ഏകാന്ത ഭൂമിയിൽ
ഇന്നും ഹരിതവർണോത്സവങ്ങൾ
അതിലേറെ ജീവികൾ
നിലകൊള്ളുമീനിലം
ഞാനായി നശിപ്പിക്കുന്നതിന്നർത്ഥമെന്തോ ...
അവയെ വേദനിപ്പിക്കാതെ തിരികെ മടങ്ങി ഞാൻ
എൻ പ്രിയ സോദരൻ കലപ്പയുമായി ...
അണയുവാൻ പോകുന്നൊരാദിത്യനും
ചെഞ്ചുവപ്പിനാൽ മൂടുന്നു വാനവും ...
ഇത്ര സുന്ദരമാമൊരീ ഭൂമിയെ കാണുവാൻ
ഞാൻ വൈകിയതെന്തോ ...
അയവിറക്കുന്നിതാ ഭുമിയുമോരോരൊ പ്രതിഭാസ വല്ലഭ ചാരുതയാൽ ...
മനിതരോ ചോദിപ്പൂ ...
മധുമാസ ചന്ദ്രികേ ...
നിൻ പാദത്തിലാണ്ടു ഞാൻ നിദ്ര പൂണ്ടു ...
പൊൻ പുലരിതേടിയെൻ നിദ്രയും ...
ഇനിയെത്ര കാലമൊന്നു കൊതിക്കണം ...
സന്തോഷ പൂരിതമായൊന്നൊത്തു കൂടുവാൻ ...
പെട്ടെന്നു നീ ആ മുഖംമൂടി മാറ്റണം നിന്നാ പഴയ മുഖം കാണുവാൻ ...
സുന്ദര ശോഭിത വദനം കാണുവാൻ .


 

ഫാത്തിമ . എ
ഒന്നാം വർഷ എം .എൽ .ടി ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം