സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ്
എന്റെ അനുഭവക്കുറിപ്പ്
ഇതിപ്പോൾ ലോക്ക് ഡൗൺ കാലമാണ്. കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. കോവിഡിന്റെ ഭീതിയിൽ ലോകം മുഴുവൻ ലോക്ക് ഡൗണിലാണ്.ആർക്കും ഒന്നിനും പുറത്തിറങ്ങാൻ കഴിയുന്നില്ല. രോഗവ്യാപനം ഭയന്ന് സ്കൂളുകളും ആരാധനാലയങ്ങളും കടകളും എല്ലാ ജോലിസ്ഥലങ്ങളും അടച്ചിരിക്കുന്നു. എല്ലാവരും ഇപ്പോൾ വീട്ടിലാണ്. പരീക്ഷ നടത്താതെ സ്കൂൾ അടച്ചപ്പോൾ എനിക്ക് ഒത്തിരി സങ്കടമായി. എങ്കിലും ഇപ്പോൾ അച്ഛനും അമ്മയും അനിയനും ഞാനും ഉൾപ്പെട്ട എന്റെ കൊച്ചു കുടുംബം ഒരുമിച്ചാണ് . കളിക്കാനും ഭക്ഷണം കഴിക്കാനും തമ്മിൽ വിശേഷങ്ങൾ പങ്കുവയ്ക്കാനും പറ്റിയ അവസരം. കോവിഡ് മരണസംഖ്യ ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു.. ജനങ്ങൾ അല്പം കൂടി ശ്രദ്ധാലുക്കളായിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും കൈകളും മുഖവും വൃത്തിയായി സോപ്പിട്ട് കഴുകാനുമൊക്കെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യ എന്ന എന്റെ രാജ്യം പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുകയാണ് അതുകൊണ്ട് ഒരു പരിധി വരെ ഈ മഹാമാരിയെ നിയന്ത്രിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്ക,സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും കൂടിവരുന്നു. ഇന്ത്യയുടേതു പോലുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചെങ്കിൽ ആ രാജ്യങ്ങളിലുള്ളവർ ഇത്ര പ്രശ്നത്തിലാവില്ലായിരുന്നു എന്ന് ന്യൂസ് കണ്ടപ്പോൾ എനിക്കു തോന്നി. അവർ അനുഭവിക്കുന്ന വേദന കാണുമ്പോൾ എന്റെ മനസ് അത്ര വേദനിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊറോണയുടെ വലയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു. സുരക്ഷിതമായ ഒരു നല്ല ദിനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. എത്രയും വേഗം ആ ദിവസം പുലരാൻ പ്രതീക്ഷിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ