സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/അകലട്ടെ ഇരുൾ പരക്കട്ടെ പ്രകാശം
അകലട്ടെ ഇരുൾ പരക്കട്ടെ പ്രകാശം
പ്രിയ കൂട്ടുകാരെ, കൊറോണ എന്ന മഹാമാരി നമ്മുടെ ലോകം വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നാരംഭിച്ച് ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് പടിഞ്ഞാറൻ യൂറോപ്പിലും, അമേരിക്കയിലുമാണ്. ഈ മഹാമാരിക്ക് അറുതിയുണ്ടാക്കാൻ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങൾ പണ്ഡിതനോ പാമരനോയെന്ന ഭേദമില്ലാതെ, സമ്പന്നനോ, ദരിദ്ര നോയെന്ന വകതിരിവില്ലാതെ ജാതിഭേദമില്ലാതെ അതെ ഓരോ മനുഷ്യ കുരുന്നുകളും ഒരു അമ്മയുടെ മക്കളാണെന്നുള്ള ചിന്താഗതിയോടെ ഒറ്റക്കെട്ടായി പോരാടുന്ന താണ് നാം കാണുന്നത്. ഇതിൽ ഡോക്ടർമാരുടെയും, നഴ്സുമാരുടെയും സേവനം നമുക്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സ്വന്തം ജീവൻ ബലിയർപ്പിച്ചാണ് അവർ മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നത് . ഭൂമിയിലെ മാലാഖമാർ എന്ന് തന്നെ അവരെ നമുക്ക് വിളിക്കാം. ഇവരെക്കൂടാതെ ആരോഗ്യ പരിപാലക രേ യും, ഇവരുടെ കൂടെ രാപ്പകലില്ലാതെ സേവനം ചെയ്യുന്ന നമ്മുടെ പോലീസ് ഉദ്യോഗസ്ഥരെയും , നമ്മുടെ രാജ്യത്തിന് വേണ്ടി എല്ലാ സഹായ സഹകരണം ചെയ്തു തരുന്ന നമ്മുടെ നമ്മുടെ കേന്ദ്ര ഗവൺമെന്റിന്റെ എ സഹായവും പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ്. നമുക്ക് യഥാസമയം വാർത്തകൾ കൾ എത്തിച്ചു തരുന്ന എല്ലാ ദൃശ്യ വാർത്താ മാധ്യമങ്ങളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മുകളിൽ പറഞ്ഞ കൊറോണ വൈറസിനെതിരെ പോരാടുന്ന ഓരോ പൗരന്മാർക്കും , വിവിധ സംഘടനകൾക്കും , എല്ലാ ഏജൻസികൾക്കും എന്റെ കുടുംബത്തിന്റെ പേരിലും, സ്കൂളിന്റെ പേരിലും, കുട്ടികളുടെ പേരിലും മുഴുവൻ അധ്യാപകരുടെ പേരിലും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. പ്രിയ കൂട്ടുകാരെ, ആർത്തുല്ലസിച്ച് കളിച്ചു രസിച്ച് നടക്കേണ്ട നമ്മുടെ അവധിക്കാലം നമുക്ക് ഓരോരുത്തർക്കും മാനസിക അകലം അല്ല സാമൂഹിക അകലം പാലിക്കാം . ലോകത്തിന്റെ ഒരു കോണിലും ഓടിക്കളിക്കാൻ നമുക്കാവില്ല. കാരണം അവിടെയെല്ലാം വൈറസ് നമ്മെ കാത്തു നിൽക്കുന്നു .വൈറസിൽ നിന്ന് ഇന്ന് മുക്തിനേടാൻ നമുക്ക് ഓരോരുത്തർക്കും സ്വന്തം വീട്ടിൽ കഴിയാം .എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വീണ്ടും പഴയ ഒരു ലോകത്തെ സ്വപ്നം കണ്ട് അത് നേടി തരുവാൻ ഏവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം