എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp (സംവാദം | സംഭാവനകൾ) (' '''ലേഖനം രോഗപ്രതിരോധം ----------------------------...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലേഖനം 
              രോഗപ്രതിരോധം 
               ----------------------------
                                     
                 ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിളിക്കുന്നത്‌. ശരീരത്തിന്റ രോഗ പ്രതിരോധ സംവിധാനങ്ങൾ തകരാറിൽ ആവുമ്പോൾആണ് രോഗം പ്രകടമാകുന്നത്. 
              രോഗം ഉണ്ടാക്കുന്ന ജീവികളാണ് 

രോഗാണുക്കൾ. ഇവയെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതെ സംരക്ഷിക്കുന്നത് നമ്മുടെ രോഗ പ്രതിരോധ സംവിധാനം ആണ്. രോഗ പ്രതിരോധം രണ്ടു വിധത്തിൽ ആണുള്ളത് -ജന്മനാ കിട്ടുന്നതും ജീവിത കാലത്ത് നേടിയെടുക്കുന്നതും.

               ജന്മനാ കിട്ടുന്ന രോഗ പ്രതിരോധ സംവിധാനത്തിൽ ഉൾപ്പെടുന്നവയാണ്  നമ്മുടെ ത്വക്ക്, കണ്ണുനീർ, ഉമിനീർ, വിവിധ തരം ശ്വേത രക്താണുക്കൾ എന്നിവ. ഈ സംവിധാനം വഴി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന 

രോഗാണുക്കളെ തടയാനും ഒരു പരിധി വരെ നശിപ്പിക്കാനും നമുക്ക് കഴിയുന്നു. ശ്വേത രക്താണുക്കൾ രോഗാണുക്കൾക്കെതിരെ പ്രതിദ്രവ്യ ഉത്പാദിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ രക്ത കോശങ്ങൾ ഒരു തവണ നമ്മെ ആക്രമിച്ച രോഗാണുക്കളെ ഓർത്തു വക്കുകയും പിന്നീട് ഇതേ രോഗകാരികൾ നമ്മെ ആക്രമിക്കുമ്പോൾ അവക്ക് എതിരെ തീവ്രതയോടെ പ്രവർത്തിക്കുകയും ചെയ്യും.

           ആർജിച്ചെടുക്കുന്ന പ്രതിരോധത്തിൽ ഉൾപ്പെടുന്നവയാണ് അമ്മയിൽ നിന്നും പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന പ്രതിദ്രവ്യവും വിവിധ അസുഖങ്ങൾക്കെതിരെ നാം എടുക്കുന്ന വാക്‌സിനുകളും. പല രോഗങ്ങൾക്കും ഇത്തരത്തിലുള്ള വാക്‌സിൻ ഇന്ന് ലഭ്യമാണ്. ഇതു വഴി പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാം  
 
           നമ്മുടെ ചിട്ടയോട് കൂടിയ ജീവിതശൈലികളിലൂടെയും പോഷക മൂല്യമുള്ള ഭക്ഷണത്തിലൂടെയും രോഗപ്രതി രോധ സംവിധാനത്തെ മെച്ചപ്പെടുത്തം. രോഗം വന്ന് ചികിത്സ ചെയ്യുന്നതിനേക്കാൾ  
ശിവാനി ടി ജി 
6 A   HSS പെരിങ്ങോട്