സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ജാലകത്തിനപ്പുറം
ജാലകത്തിനപ്പുറം
ഒരു മാസത്തോളമായി വീട്ടിലിരിപ്പു തുടങ്ങിയിട്ട്. ലോക് ഡൗൺ കാരണം വീട്ടിലെ ചെടികളെയും, അയൽപക്കത്തെ പൂച്ചയെയും, മാവിൽ വന്നിരിക്കുന്ന കിളികളെയും ഒക്കെ ശ്രദ്ധിക്കുവാൻ ഇഷ്ടം പോലെ സമയം .രാവിലെ നേരത്തെ എഴുന്നേൽക്കണ്ട, ജോലിക്കു പോകണ്ട, ഞായറാഴ്ച പള്ളിയിൽ പോകണ്ട. വീടു തന്നെ വിദ്യാലയവും, ആരാധനാലയവും ആയി മാറിയിരിക്കുന്നു. ടെറസിനു മുകളിൽ അലക്കി വിരിക്കാൻ ചെന്നപ്പോൾ തൊട്ടടുത്ത റോഡിന് എതിരെയുള്ള പുതിയ വീട്ടിൽ ജനലിനടുത്ത് ഒരു കൊച്ചു പെൺകുട്ടി നിന്നു ചിരിക്കുന്നു. എൽ കെ. ജി.യിലാണ് അവൾ പഠിക്കുന്നത്. ഇടയ്ക്കൊക്കെ പൂച്ചയോട് കിന്നാരം പറയുന്നത് കേൾക്കാം. അവൾ കൈ വീശി. പതിവു ശീലമായിരിക്കുന്നു ആ കൈവീശൽ. തുണിയൊക്കെ കഴുകി വിരിച്ചു ഉണങ്ങിയതെടുത്ത് താഴേക്ക് ഇറങ്ങി. മനസിൽ അപ്പോഴും അവളുടെ ചിരിക്കുന്ന മുഖമായിരുന്നു. സുഹൃത്ത് മുഖാന്തിരം അറിയാൻ കഴിഞ്ഞത് അവളുടെ അച്ഛനും അമ്മയും രണ്ടു മാസം മുമ്പ് ഇറ്റലിയിൽ ജോലി അന്വേഷിച്ചു പോയിരിക്കുകയാണെന്നും അവളെ അമ്മൂമ്മയുടെ അടുത്ത് നിർത്തിയിരിക്കുകയാണെന്നും. കോവി ഡിൻ്റെ ഭീഷണിയിൽ അകപ്പെട്ട് ജോലിയില്ലാതെ, തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ചിരിയും കളിയുമായി പാറി നടക്കുന്ന അവളുടെ ചിരിയ്ക്കുള്ളിൽ അവൾ പോലുമറിയാത്ത ഒരു സങ്കടം ഉണ്ടെന്ന റിഞ്ഞത് മനസ്സിൽ ഒരു നീറ്റലായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ