ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയില‍ൂടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പാതയില‍ൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ പാതയില‍ൂടെ കേരളം     


ചൈനയെന്ന നാട്ടിൽ നിന്നുമെത്തിയ കൊറോണയെ
ഒരുമയോടെ ചേർന്നു നിന്ന് തോല്പിച്ചീടാം കൂട്ടരേ
പൊതു സ്ഥലങ്ങളിൽ നമുക്ക് മാ സ്ക്കുകൾ ധരിച്ചീടാം
ഇടയ്ക്കിടെ നമുക്ക് കൈകൾ സോപ്പ് കൊണ്ട് കഴുകിടാം.
ബഹിഷ്കരിച്ചിടാം നമുക്ക് ഹസ്തദാന മിനി മുതൽ
പിന്നെ നമുക്ക് കൈൾ കൂപ്പി നമസ്തേ എന്നു പറഞ്ഞിടാം
അധികൃതരുടെ വാക്കുകൾ നമുക്ക് അനുസരിച്ചിടാം
ശൈലജ ടീച്ചറെ നമുക്ക് കൈകൾ കൊണ്ട് കൂപ്പിടാം.
ഇത്രയും കരുതലോടെ നമ്മുടെ കേരളത്തെ കാത്തതിൽ
ആരോഗ്യ പ്രവർത്തകരേയും പൊലീസിനേയും നമിച്ചിടാം.
സൈനികരായി വന്ന് നമ്മെയാകെകാത്തതിൽ
പ്രളയമായി വന്ന ദുരന്തത്തെ നേരിട്ട നാം
കൊറോണയെന്ന ഭികരനേയും തളരാതെ നിന്നു നേരിടും
ജാഗ്രത ..... ജാഗ്രത ..... ജാഗ്രത ....
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
                   
 

ഗോപിക എസ് എസ്
8 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത