ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ചൈന തന്ന സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചൈന തന്ന സമ്മാനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന തന്ന സമ്മാനം

അരുൺ എന്ന ചെറുപ്പക്കാരൻ ഒരു സോഫ്റ്റവെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് അവനും കുടുംബവും ചൈനയിലാണ് താമസിച്ചിരുന്നത് . അവൻെറ മുത്തചഛന് വവ്വാലിൻെറ ഇറച്ചിവളരെ ഇഷ്ടമായിരുന്നു അതുകൊണ്ട് എന്നും അദ്ദേഹം ചന്തയിൽപോയി ഇറച്ചിവാങ്ങുമായിരുന്നു . ഒരു ദവസം അദ്ദേഹത്തിന് പനി, ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവ പിടിപ്പെട്ടു . ആസമയത്ത് ചൈനയിൽ എങ്ങും കൊറോണ എന്ന രോഗം പകർന്ന് പിടിച്ചിരുന്നു . അതിനാൽ അരുണും കുടുംബവും ഉടൻതന്നെ നാട്ടിലെത്തുകയും അരുണിൻെറ അച്ഛൻ മുത്തച്ഛനെ ഹോസ്പിറ്റൽ കൊണ്ടുപോകുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു . അപ്പോൾ റിസൾട്ട് കിട്ടിയപ്പോൾ പോസിറ്റീവായിരുന്നു. എങ്ങനെ ഇങ്ങനെ റിസൾട്ട് വന്നത് എന്ന് അരുണിൻെറ അച്ഛൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ചന്തയിൽ ദിവസവും പോയപ്പോൾ വൈറസ് ബാധിച്ച ആരിൽ നിന്നെങ്കിലും പകർന്നിരിക്കാം. അതിനുശേഷം മുത്തച്ഛനെ ഐസോലേഷനിൽ ആക്കുകയും ചെയ്തു. ഡോക്ടർ അരുണിനോട് പറഞ്ഞു . നിൻെറ അച്ഛൻ പതിനാല് ദിവസം നിരീക്ഷണത്തിലാണ്. നീയും വീട്ടിൽ ശ്രദ്ധിക്കണമെന്ന് പറ‍ഞ്ഞു. എന്തിനാണ് ഞാൻ നിരീക്ഷണത്തിലിരിക്കണമെന്ന് പറഞ്ഞത് ചോദിച്ചപ്പോൾഅച്ഛൻ മുത്തച്ഛനെ തൊടുകയും എല്ലാം ചെയ്തു കൊടുക്കുകയും ചെയ്തിട്ട് നിന്നെയും തൊട്ടുകാണും അതുകൊണ്ടാണ് ഇങ്ങനെ പറ‍ഞ്ഞത്. ഏഴ് ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ അരുണിനെ വിളിച്ചു പറഞ്ഞു നിൻെറ മുത്തച്ഛൻ മരിച്ചു. നിൻെറ അച്ഛൻ തൊന്നൂറ്റിയേഴ് ശതമാനം റിക്കവർ ആയിട്ടുണ്ട്. അരുൺ ചോദിച്ചു എന്തുകൊണ്ടാണ് എൻെറ മുത്തച്ഛൻ മരിച്ചത്. അപ്പോൾ ഡോക്ടർ പറഞ്ഞു മുത്തച്ഛന് എഴുപത്തിയഞ്ച് വയസ്സായി ഷുഗറും ബി.പിയും തുടങ്ങിയ രോഗങ്ങൾ ഉളളതിനാൽ രോഗപ്രതിരോധശേഷി വളരെ കുറവാണ് അതുകൊണ്ടാണ് മുത്തച്ഛൻ മരിച്ചത് . എന്നാൽ നിൻെറ അച്ഛന് രോഗപ്രതിരോധശേഷി കൂടുതലാണ് അതിനാലാണ് റിക്കവർ ആയത് . അരുൺ ഡോക്ടറോട് ചോദിച്ചു ഈ രോഗത്തിൻെറ ലക്ഷണങ്ങൾ എന്തെല്ലാമാണ് പനി, തളർച്ച, ജലദോഷം, മൂക്കൊലിപ്പ്, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയതാണ് . എന്നിട്ട് ഡോക്ടർ പറ‍‍ഞ്ഞു അച്ഛനെ കൂട്ടികൊണ്ട് വീട്ടിൽ പോകാൻ പറ‍ഞ്ഞു . രോഗം സുഖമായെങ്കിലും ഇനിയും വരാൻ സാധ്യത ഉണ്ട് ആയതിനാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി .

1. ജനങ്ങൾ കൂട്ടമായി നില്ക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക . 2. മാസ്ക് ഉപയോഗിക്കുക . 3. ഹാൻഡ് സാനിട്ടെസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയാക്കുക . ‍