ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


പേരു കേട്ട വൈറസ് കുടും ബത്തിലെ ഒരംഗമാണ് കൊറോണ .ചൈനക്കാരുടെ ഇഷ്ടഭക്ഷണമായ പന്നിയിൽ നിന്നാണ് കൊറോണ പടരുന്നത്. പന്നിയെ കൊന്നു വന്ന മനുഷ്യൻ പന്നിയുടെ തൊലിയുരിച്ച് അതിൻറെ വയറു തുറന്ന ആന്തരികാവയവങ്ങൾ എടുത്തു പുറത്തു കളഞ്ഞു. അതിൽനിന്നും മനുഷ്യന്റെ കൈവിരലുകളിൽ കയറിയ നോവൽ കൊറോണ വൈറസ് അയാൾ മുഖത്ത് തൊട്ടപ്പോൾ ശ്വാസകോശത്തിലേക്ക് കേറി പറ്റി. കുറച്ചു ദിവസത്തിന് ശേഷം അയാൾക്ക് ചുമയും പനിയും തുമ്മലുമൊക്കെ തുടങ്ങി. വൈറസ് അയാളുടെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരങ്ങളിൽ കയറിപ്പറ്റി. അയാൾക്കും അയാളുടെ കുടുംബത്തിനും ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായി. ആശുപത്രിയിൽ അഡ്മിറ്റായ അയാൾ ആറാം ദിവസം മരണപ്പെട്ടു. ചികിത്സിച്ച ഡോക്ടറുടെ ശരീരത്തിലും ഈ വൈറസ് കയറിപ്പറ്റി. ഡോക്ടറുടെ ശരീരത്തിൽ നിന്ന് പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി. ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക് ചെന്ന് തുടങ്ങി. മൃതദേഹങ്ങൾ വഹിച്ചു കൊണ്ട് നിരത്തിലൂടെ ആംബുലൻസുകൾ ചീറിപാഞ്ഞു. ലോകം പകച്ചു നിന്നു പോയി ഗവേഷകർ തല പുകച്ചാലോചിച്ചു. ഈ രോഗം ഏത് ? കാരണക്കാരനായ അണു എവിടെ നിന്നു വന്നു? ഇതിന്റെ പ്രതിവിധി എന്ത്? അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശ്വത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ച് വൈറസ് ഉത്തരവാദിത്വത്തിലേക്ക് കടന്നു.ഡോക്ടർ അത്യാസന്നനിലയിൽ ആയി. കുറച്ചു ദിവസത്തിനുള്ളിൽ ഡോക്ടർ മരണമടഞ്ഞു. പക്ഷേ കുറച്ചു സമയത്തിനുള്ളിൽ ശാസ്ത്രലോകം വൈറസിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണാ വൈറസിനെ രൂപാന്തരം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകമെങ്ങും പാറിക്കാൻ പിറവിയെടുത്ത കലിയുഗ ചക്രവർത്തി . ആധുനിക ശാസ്ത്ര ലോകം വൈറസിന് പേരിട്ടു "കോ വിഡ് 19 ". പിന്നീട് വൈറസിന്റെ ജൈത്രയാത്ര ആയിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിന്റെയും കൊത്തളങ്ങൾ ആയ അമേരിക്ക, ഇറ്റലി, ജർമനി, ബ്രിട്ടൻ, സ്പെയിൻ, ....... ഇപ്പോഴിതാ സുന്ദരമായ കൊച്ചു കേരളത്തിലും എത്തിച്ചേർന്നിരിക്കുന്നു. മനുഷ്യ സ്നേഹത്തിൻറെ യും മതേതരത്വത്തെയും നാട് !പുഴകളെയും പ്രവാസികളുടെയും പറുദീസാ !ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാതെ കേരളത്തിൽ വന്നു ഈ നോവൽ കൊറോണ വൈറസ് .ഈ രോഗം ജനങ്ങളുടെ ഇടയിലേക്ക് കയറി ചൊല്ലുകയും മനുഷ്യർക്കെല്ലാം ഇത് വ്യാപിക്കുകയും ചെയ്തു. അവരുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ശുദ്ധീകരിക്കുകയും ആളുകളെ ചികിത്സയും ചെയ്യുന്നു. കേരളത്തിൽ ഇപ്പോൾ ലോക്ഡൗൺ നടത്തുകയാണ്. വീടുകളിൽ നിന്ന് വെളിയിൽ ഇറങ്ങുക, ആവശ്യമില്ലാതെ ഇറങ്ങുകയും ചെയ്താൽ അവർക്കെതിരെ കർശന നടപടി പോലീസ് എടുക്കുന്നതാണ്. ആളുകളുമായി സംസാരിക്കുമ്പോൾ നിശ്ചിത അകലം പാലിക്കുകയും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, അത്യാസന്നനിലയിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. "സുരക്ഷിതരായി നമുക്ക് ഭവനങ്ങളിലിരുന്ന് പ്രവർത്തിക്കാം"

നിത ഫാത്തിമ
9 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം