ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ | color=5 }} സസ്തനികളിൽ രോഗമുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ശ്വാസകോശത്തെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. 1937 ലാണ് ബ്രോങ്കയ്റ്റിൽസ് ബാധിച്ച പക്ഷികളിൽ നിന്ന് ആദ്യമായ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ എന്നർത്ഥം വരുന്ന സുണോട്ടിക് വിഭാഗത്തിൽപ്പെട്ടവയാണിവ. കൊറോണ വൈറസിൻ്റെ പുതിയ പതിപ്പായ നോവൽ കൊറോണ വൈറസ് ആണ് കോവിഡ് 19. കോവിഡ്19 പരത്തുന്ന വൈറസ് വായുവിലും മറ്റു പ്രതലങ്ങളിലും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ തങ്ങി നിൽക്കുന്നതാണ്. വായുവിൽ തങ്ങി നിൽക്കുന്ന കണികകളിൽ വൈറസ് തങ്ങി നിൽക്കും. 2019 ഡിസംബർ 31- ന് ചൈനയിലെ വുഹാനിലെ മത്സ്യ മാർക്കറ്റിലാണ് ആദ്യമായി കോവിഡ്- 19 കാണപ്പെട്ടത്. വൈറസ് ബാധിച്ച വസ്തുക്കൾ സ്പർശിക്കാതിരിക്കുക യും രോഗം ബാധിച്ച ആളിനോടുള്ള സമ്പർക്കം കുറച്ചും ഐസൊലേഷൻ വഴിയും ഈ രോഗം പൂർണമായി തടയാൻ സാധിക്കും.

ഫയസ് ഫൈസി
4 A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം