ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ലോക്ഡൗൺ
ലോക്ഡൗൺ
മാനവരാശി അത്യന്തം ഭീതിദമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രണ്ട് നൂറ്റാണ്ടുകളിലൂടെ കടന്നു പോകാൻ അവസരം ലഭിച്ച നമുക്ക് നൂറ്റാണ്ടിലെ പ്രണയത്തെയും നൂറ്റാണ്ടിലെ മഹാമാരിയും നേരിടേണ്ടിവന്നു. നാം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ നേരിട്ടത് പോലെ മഹാമാരിയും നമുക്ക് നേരിടാൻ ഞാൻ ശ്രമിക്കാം. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ പാലിച്ചുകൊണ്ട് ശാസ്ത്രീയമായി നമുക്ക് ഈ വിപത്തിനെ നേരിടാം. നാടിനുവേണ്ടി സ്വന്തം കുടുംബങ്ങളിൽ നിന്ന് അകന്നു അഹോരാത്രം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ നാം നന്ദിയോടെ ഓർക്കണം. അവരുടെ സേവനം എക്കാലവും തങ്കലിപികളാൽ കുറിക്കപ്പെടും എന്നതിൽ സംശയമില്ല. വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും കൃത്യമായ സാമൂഹ്യ അകലം പാലിച്ചുകൊണ്ടും ക്ഷമയോടെ, സഹനശക്തിയോടെ ഈ മഹാമാരിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടാം. പ്രകൃതിയോടുള്ള മനുഷ്യന്റെ അശാസ്ത്രീയമായ ചൂഷണമനോഭാവത്തിന്റെ പരിണിത ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളുടെയെല്ലാം മൂലകാരണം.ഇതിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നമുക്ക് കഴിയണം. മനുഷ്യർ പുറത്തിറങ്ങാറായതോടെ അന്തരീക്ഷമലിനീകരണവും, വായുമലിനീകരണവും ഒക്കെ വൻതോതിൽ കുറഞ്ഞു. പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഒരു സന്ദർഭം കൂടിയാണിത്. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ആവർത്തനമാവാതിരിക്കാൻ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ പ്രവർത്തനങ്ങൾക്കു നാം പ്രാധാന്യം കൽപ്പിക്കണം. ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് മരണങ്ങൾ ഗണ്യമായി കൂടുമ്പോഴും നമ്മുടെ ഒത്തുരുമ കോവിഡിന്റെ പ്രഹരത്തിന്റെ തോത് ഗണ്യമായി കുറക്കുന്നതിന് സഹായിച്ചു. ഇഛാശക്തിയുള്ള ഒരു ഭരണസംവിധാനത്തിനു കീഴിൽ നമുക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നുണ്ട്. അതിനാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ നമ്മുടെ സുരക്ഷക്കാണ് എന്ന ബോധ്യത്തോടു കൂടി സന്തോഷത്തോടുകൂടി പാലിക്കാൻ നാം തയ്യാറാകണം. ലോക്ക് ഡൗൺ സമയം നാം കുടുംബാംഗങ്ങളുമായി സന്തോഷത്തോടെ ചെലവഴിക്കുക.സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അവരവർക്കു ഇഷ്ടമുള്ള മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ദോഷം വരുത്താത്തതാകട്ടെ നമ്മുടെ ഓരോ ചെയ്തികളും.ഈ പ്രതിസന്ധിയറയും നമ്മൾ അതിജീവിക്കും.ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.പ്രത്യാശയുടെ പുതുനാമ്പുകൾ വിരിയും എന്ന പ്രതീക്ഷയോടെ....
|
- '''അക്ഷരവൃക്ഷം''' പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ '''അക്ഷരവൃക്ഷം'''-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ '''അക്ഷരവൃക്ഷം'''-2020 സൃഷ്ടികൾ
- '''അക്ഷരവൃക്ഷം''' പദ്ധതിയിലെ '''ലേഖനം'''കൾ
- തിരുവനന്തപുരം ജില്ലയിലെ '''അക്ഷരവൃക്ഷം''' '''ലേഖനം'''കൾ
- തിരുവനന്തപുരം ജില്ലയിലെ '''അക്ഷരവൃക്ഷം''' സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ '''അക്ഷരവൃക്ഷം'''-2020 '''ലേഖനം'''കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത '''അക്ഷരവൃക്ഷം''' സൃഷ്ടികൾ