എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/എന്തൊരു കോലം

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തൊരു കോലം

നവ തലമുറ തന്നുടെ കാലമിത്
ഇളീന്നു പാന്സിറങ്ങിയ കോലമിത്
ഡ്യൂക്കിൽ ചെത്തി നടക്കും പിള്ളേർ
പെണ്ണിനെ കണ്ടാൽ നിക്കും വണ്ടീൽ
ആണൊരുത്തലൻ ഒന്നു നോക്ക്യാൽ
പിന്നൊരു തെറ്റിദ്ധാരണ മുന്നിൽ
മറു ദിനവും അതേ ഡ്യൂക്കിൽ
അവളുടെ മനസ്സിൽ ഇടിമിന്നലോടി
ഡ്യൂക്കിൽ പാഞ്ഞു വന്ന ചേട്ടൻ
അവളെയും ഒന്നു കട്ടോണ്ടു പോയി
ഒടുവിലവളൊരു ജേതാവായി
ഒരു കുഞ്ഞു ട്രോഫിക്കുടമയുമായി
ചേട്ടൻ പറഞ്ഞു ബൈ മോളെ
മറ്റൊരു ശലഭത്തെ ഞാൻ തേടിടട്ടെ
അവളുടെ ചങ്കിനു മുറിവേറ്റപ്പോൾ
എക്സ്പയറി ഡേറ്റ് കഴിഞ്ഞതോർത്തു
നഷ്ടം പറ്റിയ ട്രോഫിക്കുഞ്ഞിന്
സമൂഹം ചാർത്തി ഒരു നല്ല പേര്
കാലത്തിന്റെ പോക്കൊന്നു നോക്കൂ
ഹൊ! എന്തൊരു കാലമിതെന്തൊരുകോലം

  

ആർദ്ര എസ് ആർ
9 ബി L.M.S.H.S.S..വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത