Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ അവധിക്കാലം
എല്ലാ വർഷത്തെയും പോലെ അവധിക്കാലം കാത്തുനിൽക്കുകയായിരു ന്നുഅപ്പു.അവധിക്കാലമായാൽ അപ്പുവിന് വളരെ സന്തോഷമാണ്. കൂട്ടുകാരോടൊത്ത് കളിക്കാം, സൈക്കിൾ ഓടിക്കാം, സിനിമക്കു പോകാം , വലിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം... അങ്ങനെയങ്ങനെ......
പക്ഷേ ഈ അവധിക്കാലം തുടങ്ങുന്നതിനു മുമ്പേ കാര്യങ്ങൾ തകിടം മറിഞ്ഞു.കൊറോണ എന്ന മഹാമാരി എല്ലാ പ്രതീക്ഷകളും തകർത്തു.. കളിയില്ല, സിനിമയില്ല, ഒന്ന് പുറത്തുപോകാൻ കൂടി കഴിയില്ല.അതോർക്കുമ്പോൾ അപ്പുവിന് സങ്കടം വന്നു. പക്ഷേ അപ്പുവിനെ ഏറെ സങ്കടപ്പെടുത്തിയത് മറ്റൊന്നായിരുന്നു.. അവന്റെ അമ്മ ഒരു നേഴ്സ് ആയിരുന്നു, അതുകൊണ്ടുതന്നെ അവന്റെ അമ്മയെ അവനു കാണാൻകൂടെ കിട്ടാറില്ല.. അവന്റെ കൂട്ടുകാരുടെ അമ്മമാരൊക്കെ വീട്ടിലുണ്ട്... എന്റെ അമ്മ മാത്രമില്ലല്ലോ എന്നത് അവനെ ഏറെ സങ്കടപ്പെടുത്തി...
വീട്ടിൽ ഒറ്റക്കിരുന്നു മടുത്തപ്പോൾ കളിക്കാൻ വേണ്ടി അപ്പു അച്ഛൻ കാണാതെ വീടിനു പുറത്തിറങ്ങി. അപ്പോഴേക്കും അതുവഴി ഒരു പോലീസ് ജീപ്പ് വന്നു. എന്തിനാണ് പുറത്തിറങ്ങിയത്...? , അച്ഛൻ എവിടെ.....? , അമ്മയെവിടെ...? പോലീസ് മാമന്റെ ചോദ്യം കേട്ടു അപ്പു ആകെ പേടിച്ചു വിറച്ചുപോയി... വീട്ടിലേക്കു പോകാൻ പറഞ്ഞു , വണ്ടി നീങ്ങി.... പിന്നീട് അപ്പു വീട്ടിൽ നിന്ന് പുറത്തിറങ്ങിയതേയില്ല.
എല്ലാ അവധിക്കാലവും അപ്പുവിന് വളരെ സന്തോഷമേ നല്കിയിരുന്നുള്ളു... പക്ഷേ ഈ അവധിക്കാലം അങ്ങനെയായിരുന്നില്ല..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|