ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) (' സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ കുട്ടികളുടെ ഐ ടി കൂട്ടായ്മ്മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈ ടെക് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.

           ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018-19 അധ്യയന വർഷം രെജിസ്ട്രെഷൻ  നടത്തുകയും ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33വിദ്യാർത്ഥികൾക്കായി  കൈറ്റ് മിസ്ട്രസ് ശ്രീമതി മേരി സെറിനും ശ്രീമതി മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.

   ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 02-07-2019ന്  പ്രശസ്ത സിനിമ താരം ശ്രീ ദിനേശ് പ്രഭാകർ നിർവഹിച്ചു. ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് സർ ആയിരുന്നു.