ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ ഒന്നിച്ചുപ്രതിരോധിക്കാം
ഒന്നിച്ചുപ്രതിരോധിക്കാം
മാനവ കുലത്തെ ഭീതിയിലാഴ്ത്തികൊണ്ട് പടർന്നു പിടിച്ച കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി രാജ്യം അടച്ചു പൂട്ടി .അതിന്റെ ഭാഗമായി വീട്ടിൽ ഇരിക്കുന്ന ഈ കാലയളവിൽ രോഗ പ്രതിരോധം എന്ന വിഷയത്തിൽ ചിന്തിച്ചു കിട്ടിയവ ഇവിടെ കുറിക്കട്ടെ. ലോകത്തിലെ എല്ലാവർക്കും സാർ വത്രിക ആരോഗ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ലോകാരോഗ്യ സംഘടന (WHO)എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനം ആചരിക്കുന്നത് കൂട്ടുകാർക്ക് അറിയാമല്ലോ? ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ സമ്പത്ത് . അത്കൊണ്ട് തന്നെ സാർവത്രിക ആരോഗ്യം സാധ്യമാക്കാൻ രോഗ പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വനം എന്നീ നാല് മേഖലകളിൽ നാം ശ്രദ്ധിക്കണം. രോഗപ്രതിരോധം, രോഗപ്രതിരോധത്തിനും ആരോഗ്യ വർദ്ധനവിനും ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളും പാലും പാലുൽപ്പന്നങ്ങളും മുട്ട, മത്സ്യം, മാംസം, ഇലക്കറികൾ, നാരു കൾ അടങ്ങിയ ആഹാരം എന്നിവ ഉൾപ്പെടുത്തണം. സമീകൃതാഹാരമെനു ഒരുക്കിക്കൊണ്ട് മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കൊപ്പം പ്രതിരോധ ശക്തിയും ലഭിക്കുന്നു. വെള്ളം നന്നായി കുടിക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. നല്ലആരോഗ്യത്തിനും രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും വ്യായാമം ഒഴിച്ചു കൂടാൻ ആവാത്തതാണ്. നടത്തം,സൈക്ലിംഗ്, നൃത്തം, നീന്തൽ എന്നിവ ഒക്കെ ശീലമാക്കാം. ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് പച്ചക്കറി പൂന്തോട്ടം നിർമാണം തുടങ്ങിയ പ്രക്രിയകളിൽ ഏർപ്പെടാം. നാം തന്നെ നട്ടു നനച്ചു വളർത്തിയ ഭക്ഷ്യ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ പുറമെ നിന്നും ലഭിക്കുന്ന വിഷമയമായ പച്ചക്കറികളിൽ നിന്നും നമുക്ക് മോചനവും, ഭക്ഷ്യ സുരക്ഷയും, മാനസിക സംതൃപ്തിയും ഉണ്ടാകുന്നു. രോഗം വന്നു ചികിത്സിക്കുന്നനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയല്ലേ? പ്രതിരോധ കുത്തിവെയ്പുകൾ യഥാസമയത്തു എടുക്കുക. അങ്ങനെ പകർച്ച വ്യാധികൾക്ക് എതിരായ ആന്റിബോഡികൾ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിലേ ഭാവിയിൽ അവയെ പ്രതിരോധനശക്തി നമുക്കുണ്ടാവുക യുള്ളൂ. പോളിയോ, വസൂരി, റുബല്ല, അഞ്ചാംപനി,ടെറ്റനസ്, എന്നീ പകർച്ച വ്യാധികൾ ഈ ഭൂമുഖത്തു നിന്നും മാറ്റാൻ നമുക്ക് സാധിച്ചു. ലോകത്ത് മറ്റു രാജ്യക്കാർ കൊറോണയ്ക്ക് പെട്ടെന്ന് കീഴടങ്ങേണ്ടി വന്നതിൽ അവർ ഉല്പാദിപ്പിക്കുന്ന മരുന്നുകൾ പോലും അവിടെ ആരും കുത്തിവെയ്പുകൾ എടുക്കാറില്ലേ എന്ന് സംശയിച്ചു പോകുന്നു. ഈ കോവിഡ് 19 വൈറ സ്സിനു എതിരെയും വൈകാതെ മരുന്ന് കണ്ടെത്തും.. പ്ലാസ്മ തെറാപ്പി തുടങ്ങി കഴിഞ്ഞല്ലോ. തളരാതെ ജാഗ്രതയോടെ പൊരുതാം. നല്ല ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധത്തിനും ശുചിത്വം കൂടിയേ തീരൂ. കല്യാണസദ്യയില സീറ്റുപിടിക്കൽ മത്സരവേളയിൽ കൈകഴുകാതെ നമ്മൾ എത്ര ഉണ്ടിട്ടുണ്ട് ! ഇന്ന് നമുക്ക് ഭയപ്പാടാണ് ജീവനോട് സ്നേഹമാണ്. പോസ്റ്റർ വാക്യത്തിനും നിർദേശങ്ങൾക്കും വഴങ്ങുകയല്ലാതെ ശുചിത്വം താനേ ശീലമായിപ്പോൾ. കൊറോണ വന്നപ്പോൾ നമ്മൾ എന്തൊക്കെ പഠിച്ചു... പുതിയ പാഠങ്ങൾ... !ആധുനിക കാല ഘട്ടത്തിൽ പലവിധ മലിനീകരണ പ്രശ്നങ്ങൾ(വായു, ശബ്ദം, ജലം ) ഏറെയുണ്ട്. 'ശുചിത്വം നമ്മുടെ കടമ 'എന്ന് പറയുന്നത് പൊളിയല്ല. ഗാന്ധിജി നമുക്ക് മാതൃക യാണ്. രോഗങ്ങളെ തടയാനുള്ള ആയുധവും ശക്തിയുമാണ് ശുചിത്വം. അത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും ആണെന്ന് കരുതണം. ശുചിത്വ പാലനത്തിൽ ഭാരതസർക്കാർ ആവിഷ്‌ക്കരിച്ച സ്വച്ഛ് ഭാരത മിഷൻ പദ്ധതി നമ്മുടെവിദ്യാലയത്തിലും ഈ വർഷം നടപ്പാക്കി . ശുചിത്വത്തിൽ ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാണ് നമ്മുടെ ഇന്ത്യ. ചികിത്സ നമുക്ക് എന്ത് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലും സ്വയം ചികിത്സ പാടില്ല. പെട്ടെന്ന് ആതുര സേവനം തേടുക.aayurvedam, അലോപ്പതി, പ്രകൃതി ചികിത്സ, യുനാനി, ഹോമിയോ, അക്യുപംങ്ചർ തുടങ്ങിയ നിരവധി ചികിത്സാ സമ്പ്രദായങ്ങൾ ഇന്ന് നിലവിലുണ്ട്. ഈ കൊറോണ വൈറസ് ബാധയെ ചെറുക്കാനും അനേകം ജീവനെ തിരിച്ചു പിടിക്കാനും നമ്മുടെ ഭാരതം കാഴ്ചവെച്ച മികവ് പ്രശംസനീയം തന്നെ. കേരളത്തിലെ ആതുരസേവകർ നമ്മുടെ രാജ്യത്തിലെ ഏറ്റവും മിടുക്കരാണെന്നു തെളിയിച്ചുവല്ലോ. പുനരധിവാസം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നോടിയായും രോഗംവന്നുകഴിഞ്ഞാലും ചെയ്യേണ്ട ഒരു മാർഗമാണ്പുനരധിവാസം .രോഗം വന്ന വ്യക്തികളെ മറ്റുള്ളവരിൽനിന്നും മാറ്റി പാർപ്പിക്കുന്നതിലൂടെ രോഗികൾക്കും രോഗലക്ഷണങ്ങൾ ഉണ്ടെന്നു സംശയിക്കുന്നവർക്കും പ്രായമായവർക്കും പ്രത്യേക പരിചരണം നൽകികൊണ്ട് രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം. ഇതുവഴി ആരോഗ്യ പ്രവർത്തകർക്ക് സേവനം ചെയ്യാൻ കൂടുതൽ സമയവും സൗകര്യവും ലഭിക്കുന്നു. കൊറോണയെ വെല്ലാൻ ഐസൊലേഷൻ വാർഡുകളും തീവണ്ടി കമ്പാർട്മെന്റുകളും പ്രത്യേക കോവിഡ് ഹോസ്പിറ്റൽ പോലും ഒരുക്കി ജനപ്രതിനിധികളും ഭരണാധികാരികളും കാട്ടുന്ന ജാഗ്രത കാണുമ്പോൾ അഭിമാനം തോന്നുന്നു രോഗത്തിൻ്റെ തീവ്രതയനുസരിച്ച് പല സോണുകളായി തിരിച്ച് നാടിനെ എത്ര കരുതലോടെയാണ് രാപ്പകൽ ജില്ലാ കലക്ടർമാർ പ്രവർത്തിക്കുന്നത്! സാന്ത്വനം ഗുരുതര അസുഖങ്ങൾ ബാധിച്ചർക്കും അപകടത്താൽ കിടപ്പിലായവർക്കും പ്രായമായവർക്കും അശരണർക്കും കേരള സർക്കാരിൻ്റെ സാന്ത്വനം ,കാരുണ്യ എന്നീ പരിചരണ ധനസഹായ പദ്ധതികൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. രോഗികൾക്ക് ആശാ വർക്കർമാരും ഹെൽത്ത് സെൻ്റർ അംഗനവാടി - യൂനിറ്റുകളും ചേർന്ന് ആരോഗ്യപരിചരണം, കൗൺസിലിംഗ്, പോഷകാഹാര വിതരണം എന്നിവ നടത്തി വരുന്നു.എല്ലാം ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം ജീൻ പണയപ്പെടുത്തി ആതുരസേവനം ചെയ്യുന്ന ആരോഗ്യ പാലകരും, വിദഗ്ദരും രാജ്യപാലകരും തരുന്ന എല്ലാ നിർദ്ദേശങ്ങളും നിബന്ധനകളും അക്ഷരംപ്രതി നാം പാലിക്കേണതാണ്. ഓരോ വ്യക്തിയും സർവ പിന്തുണയും നൽകി മാനവകുലത്തെ ഇത്തരം മഹാമാരിയിൽ നിന്നും സംരക്ഷിക്കാൻ നമുക്കൊത്തൊരുമിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ഈ യജ്ഞത്തിൽ നാം വിജയിക്കുക തന്നെ ചെയ്യും. ഭയം വേണ്ട ജാഗ്രത മതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ