സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പൊരുതാം കോവിഡിനെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം കോവിഡിനെതിരെ
                       2019ത്തിന്റെ  അവസാനനാളുകളിൽ കൊറോണ എന്ന മഹാവിപത്ത്  നമ്മെ വിഴുങ്ങിയപ്പോൾ  അതിനെ നമുക്ക് എങ്ങനെ അതിജീവിക്കണം എന്ന് അറിയില്ലായിരുന്നല്ലോ?  മാത്രവുമല്ല ഈ രോഗവ്യാപനസമയത്താണല്ലോ നാം കൂടുതൽ സുരക്ഷി തരാകേണ്ടതെന്നും ജീവിതരീതിയിൽ മാറ്റംവരുത്തേണ്ട സമയം അടുത്തിരിക്കുന്നു എന്നും മനസ്സിലാക്കിയത്.  ആസമയം നാം സ്വീകരിക്കേണ്ട മാർഗം ശുചിത്വം പാലിക്കുക എന്നതുതന്നെയാണ്. "വ്യക്തിശുചിത്വം പാലിക്കുക " എന്നതുമാത്രമാണ് നമ്മുടെ കർത്തവ്യം. അതിലൂടെ തന്നെ കൂടുതൽ സുരഷിതരാകുവാൻ  സാധിക്കും. വ്യക്തിശുചിത്വം ഇല്ലായ്മയിൽ നിന്നും ഈ വിപത്ത് പടരുവാൻ സാധ്യത  ഏറെയാണ്. നമ്മെ കൂടുതൽ സുരക്ഷി തരാക്കുവാൻ വേണ്ടി സർക്കാർ  ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കുവാൻ സാധിച്ചു. അപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വീടും പരിസരവും വൃത്തിയാക്കുക, വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്, കൈകൾ വൃത്തിയായി കഴുകുക, ഭക്ഷ്യ വസ്തുക്കൾ തുറന്നു വെക്കാതിരിക്കുക തുടങ്ങി യ കാര്യങ്ങൾ ചെയ്യുക. "വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ " എപ്പോഴും പരസ്പര അകലം പാലിക്കാൻ ശ്ര ദ്ധിക്കുക. കരുതലായി   ഇരിക്കുക............................നന്ദി 

ജെഫി ബെനഡിക്ട്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം