ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsthampakachuvadu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയിലേക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയിലേക്ക്

ഒടുവിൽ കൊറോണ വേണ്ടി വന്നു 
പ്രകൃതിയിലേക്ക് മടങ്ങുവാൻ
അന്നത്തിനായി അന്യരെ ആശ്രയിച്ച കേരളം
കൊറോണക്ക് മുന്നിൽ പരുങ്ങി 
കൊറോണയിൽ  അതിർത്തി അടച്ച നേരം
കേരള ജനത അന്നത്തെയോർത്തു പകച്ചു

ഒടുവിൽ കൊറോണ വേണ്ടി വന്നു 
പ്രകൃതിയിലേക്ക് മടങ്ങുവാൻ
മണ്ണിന്റെ മനസിലേക്ക് ഇറങ്ങുവാൻ

തൊടിയിലെ പച്ചപ്പ് എങ്ങോ
മറഞ്ഞു കാലാന്തരത്തിൽ
ഇന്നെൻ കുടുംബവും ഞാനും 
മണ്ണിൽ പച്ചപ്പ് ചികയുവാൻ ഇറങ്ങി

സ്നേഹ പരിലാളനങ്ങളിൽ അതിൽ
തളിരും പൂവും കായും നിറഞ്ഞു
ഈ കുളിർ കാഴ്ചകൾ എന്നോട് പറയുന്നു 
പ്രകൃതി നീ എത്ര മനോഹരി... മനോഹരി 

ഒടുവിൽ കൊറോണ വേണ്ടി വന്നു 
മനോഹരി നിന്നിലേക്ക് മടങ്ങുവാൻ
നിൻ മണ്ണിൻ മണം നുകരുവാൻ... 

ദിയ S പ്രശാന്ത് 
V C ഗവ. യു. പി. സ്കൂൾ തമ്പകച്ചുവട്‌ , ആലപ്പുഴ, ചേർത്തല .
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത