ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണയും മാസ്കും

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും മാസ്കും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും മാസ്കും

കൊറോണക്കാലം വല്ലാത്ത കാലം തന്നെ.എനിക്ക് ഒരുപാട് അനുഭവങ്ങൾ തന്ന കാലം. അതിലൊന്നാണ് മാസ്കിനെ കുറിച്ചുള്ള അറിവ്.ഡോക്ടർമാരും നഴ്സുമാരും അത് അണിയുന്നത് ഞാൻ കണ്ടിരുന്നു.പത്രങ്ങളിലും ടിവിയിലും മാസ്ക് ധരിച്ചവരെയും കുറെ കണ്ടു.എനിക്കും അതൊന്ന് കിട്ടിയെങ്കിൽ എന്ന് ഞാൻ ആശിച്ചു.തൊട്ടടുത്ത ദിവസമാണ് ഞാനറിഞ്ഞത് എന്റെ അയൽവാസിയുടെ വീട്ടിൽ അവ നിർമിക്കുന്നുണ്ടെന്ന്.ഞാനവിടെ ചെന്നു നോക്കി.അവിടെ പത്തിലേറെ താത്തമാർ മാസ്ക് ഉണ്ടാക്കുന്നു. ആയിരക്കണക്കിന് മാസ്കുകൾ അവർ നിർമിക്കുന്നുണ്ട്.എനിക്കും ഒന്ന് വേണമെന്ന് ഞാനവരോട് പറഞ്ഞു.അവർ തരികയും ചെയ്തു. അങ്ങനെ ജീവിതത്തിലാദ്യമായി ഞാനും മാസ്ക് ധരിച്ചു.കൊറോണയെയും മറ്റു പകർച്ച വ്യാധികളെയും തടയുന്നതിൽ മാസ്കിന് നല്ല പങ്കുണ്ടെന്ന് എന്റെ ഉപ്പ എന്നോട് പറഞ്ഞു. ഇനി മാസ്ക് കാണുമ്പോൾ എനിക്ക് കൊറോണയെ ഓർമ വരും.

സയന വി.എം
2 C ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം