സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണ പ്രകൃതിയുടെ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രകൃതിയുടെ സന്ദേശം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രകൃതിയുടെ സന്ദേശം
      പ്രകൃതിയ്ക്ക് മനുഷ്യർ വളരെ വലിയ സമ്മർദമാണ് നൽക്കുന്നത് അതാകട്ടെ ദോഷകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഭൂമിയെ പരിപാലിക്കുന്നതിൽ പരാജയപ്പെടുക എന്നതുക്കൊണ്ട് അർഥമാക്കുന്നത് നാം നമ്മളെ തന്നെ പരിപാലിക്കുന്നില്ലെന്നാണ്. കോവിഡ് 19 വ്യാപനം വ്യക്തമായ മുന്നറിപ്പാണെന്ന് പ്രമുഖ ശാസ്ത്രജ്ഞരും പറയുന്നു. മനുഷ്യരുടെ പെരുമാറ്റമാണ് എല്ലാ കാലത്തും രോഗങ്ങൾ മനുഷ്യരിലേക്കും വ്യാപിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. 
      പകർച്ചവ്യാധി കൂടുതൽ വ്യാപ്പിക്കാതിരിക്കാൻ ആഗോള താപനത്തെ നിയന്ത്രിക്കേണ്ടതാണ് അതോടൊപ്പം കൃഷി,ഖനനം,പാർപ്പിടം എന്നിവയ്ക്കുളള പ്രകൃതി,ലോകത്തെ നശിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുകയും അത് പടരാതിരിക്കുകയും ചെയ്യുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽക്കുന്നത്. 
     മനുഷ്യനിൽ പകർച്ചവ്യാധികൾ വർധിച്ചു വരികയാണ്. അടുത്തകാലത്തായി എബോള,പക്ഷി പനി, മെഴ്സ്,സാർസ്,നിപ്പ എന്നിവയെല്ലാം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പ്രവേശിച്ചവരാണ്. കോവിഡ് 19 പ്രതിസന്ധി വലിയൊരു മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.
പ്രിൻസ്.പി
7A സെന്റെ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം