ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതി ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഒരു വരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഒരു വരം

ഒരു കാലത്ത് കുട്ടൻ എന്നു പേരുള്ള ഒരു കർഷകൻ ഒരു നാട്ടിൽ ജീവിച്ചിരുന്നു.എല്ലാവരും അയാളെ കുട്ടിചങ്കരൻ എന്നാണ് വിളിച്ചിരുന്നത്.അയാൾക്ക്ഭാര്യയും അഞ്ച് മക്കളും ഉണ്ടായിരുന്നു. ദാരിദ്ര്യത്തിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞത്.കൃഷി ചെയ്തു കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് കുട്ടൻ കുടുംബം നോക്കിയത്.ഒരു ദിവസം അപ്രതീക്ഷിതമായി അവർക്കൊരു ദുരന്തം നേരിടേണ്ടി വന്നു. പ്രളയം-അത് അവരുടെ ജീവിതത്തിൽ ഉണ്ടായ വലിയ നഷ്ടമായിരുന്നു.കൃഷി വെള്ളം കയറി നശിച്ചു. വീടും നശിച്ചു. എല്ലാം തകർന്നെന്ന ചിന്തയാൽ വിഷമിച്ചിരിക്കെ ദുരിതാശ്വാസമായി പണവും പുതിയ വീടും കിട്ടി.തുടർന്നും പലയിടത്തു നിന്നും പണം വന്നു ചേർന്നപ്പോൾ പതിയെ അവരുടെ ഭക്ഷണ രീതിയും ജീവിത രീതിയും മാറി.ഒരിക്കൽ ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാൽ ആശുപത്രിയിലുമായി.താൻ കൃഷി ചെയ്തുണ്ടാക്കിയ സാധനങ്ങുടെ ഗുണം അയാൾ തിരിച്ചറിഞ്ഞു. കൃഷിയിലേക്ക് മടങ്ങാൻ കുട്ടൻ തീരുമാനിച്ചു.
"പ്രകൃതിയെ സ്നേഹിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക."

ശാലു തങ്കപ്പൻ
8 ഇ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ