സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ലോകം നടുങ്ങിയ ദിനങ്ങൾ
ലോകം നടുങ്ങിയ ദിനങ്ങൾ
ചൈനയിൽ നിന്ന് പുറപ്പെട്ട ഒരു മഹാമാരിയാണ് കൊറോണ. ഇപ്പോൾ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കൊറോണ പടർന്നിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഇത് പടർന്നു എന്നാൽ നമ്മൾ ഒരുമയോടെ അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച നമ്മുക്ക് ഒരുമിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം. അതുപോലെ രാപകൽ നമ്മുക്കുവേണ്ടി അധ്വാനിക്കുന്ന പോലീസും പട്ടാളവും പറയുന്ന നിർദ്ദേശങ്ങളും നമ്മുക്ക് പാലിക്കാം. ഇതിനെ പ്രതിരോധിക്കാനായി ഹാൻഡ് സാനിറ്റൈസ്‌റും മാസ്ക്കും ഉപയോഗിക്കണം. വീടിനു പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിചു വൃത്തിയായി കഴുകണം.നാം എപ്പോഴും സാമൂഹ്യ അകലം പാലിക്കണം. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധമാണ് രക്ഷാമാർഗം. " കോവിഡ് പ്രതിരോധം ലോകം ചർച്ച ചെയുമ്പോൾ മാതൃകയായി നമ്മുടെ കേരളം മുൻപന്തിയിൽ പുതിയൊരു നാളേക്കായി നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം ".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ