ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മലിനീകരണത്തിൽ നിന്നും ശുചിത്വത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  മലിനീകരണത്തിൽ നിന്നും ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മലിനീകരണത്തിൽ നിന്നും ശുചിത്വത്തിലേക്ക്    


ഒരിടത്ത് അപ്പു കിട്ടു എന്ന് രണ്ട് കുട്ടികൾ താമസിച്ചിരുന്നു . അവർ ഇരുവരും അയൽക്കാരായിരുന്നു. അപ്പു എല്ലാവരോടും സഹകരിക്കുന്നവനും അനുസരണ ശീലമുള്ളവനുമാണ് .എന്നാൽ കിട്ടു അസൂയാലുവും ഞാൻ പറയുന്നതാണ് ശരിയെന്ന് സ്വയം പറയുന്നവനുമാണ് . 
    അപ്പു തന്റെ വീട്ടിൽ സ്വന്തമായി ഒരു പച്ചക്കറി തോട്ടമുണ്ടാക്കിയിട്ടുണ്ട് . അവന്റെ വീട്ടിൽ വിഷവിമുക്തമായ പച്ചക്കറിയാണ് ഉപയോഗിക്കുന്നത് . എന്നാൽ  കിട്ടു കൂടുതലും എണ്ണ പലഹാരങ്ങളും മാംസ ഭക്ഷണങ്ങളുമാണ് ഉപയോഗിച്ചിരുന്നത് . 
      ഒരു ദിവസം അപ്പു തന്റെ വീട്ടിലേക്ക് കിട്ടുവിനെ ക്ഷണിച്ചു . അന്നാണ് അവൻ അപ്പുവിന്റെ വീട്ടിലെ ചെടികളും പൂക്കളും പച്ചക്കറി തോട്ടവും കണ്ടത് .  അവൻ അന്ന് അപ്പുവിന്റെ വീട്ടിൽ നിന്നും സ്വന്തം കൃഷിസ്ഥലത്തു നിന്നു കിട്ടുന്ന ആഹാര സാധനങ്ങളും കഴിച്ചു .അവന് അതൊരു പുതിയ അനുഭവമായിരുന്നു . വീട്ടിൽ എത്തിയ അവൻ അമ്മയോട് ആഹാരത്തെ കുറിച്ച് പറഞ്ഞു എന്നാൽ അവന്റെ അമ്മ അവനെ ശകാരിക്കുകയാണ് ചെയ്തത് . 
      രണ്ട് ദിവസത്തിനു ശേഷം കിട്ടുവിന്റെ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് അപ്പു കിട്ടുവിന്റെ വീട്ടിലേക്ക് പോയി  . കിട്ടുവിന്റെ വീടും പരിസരവും കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി . ചുറ്റുപാടും ചവറുകൾ വാരിവലിച്ചിട്ട് വൃത്തിഹീനമാക്കിയിരിക്കുന്നു . ചിരട്ടയിൽ വെള്ളം കെട്ടി നിന്ന് കുതുകുകൾ വളരുന്നു . അവൻ കിട്ടുവിനോട് പരിസര ശുചിത്വത്തെക്കുറിച്ചും ശുചിതാമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പറഞ്ഞു തന്റെ അമ്മയ്ക്ക് അസുഖം വരാൻ കാരണം ശുചിത്വമില്ലായ്മയാണെന്  അവന് മനസ്സിലായി

ക‍ൃഷ്‍ണ ബി
6 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ