Schoolwiki സംരംഭത്തിൽ നിന്ന്
ചിങ്കൻ ആൽമരവും മീനൂട്ടിയും
എൻെറ സ്കൂളിൽ ചിങ്കനെന്ന ആൽമരവം,മീനൂട്ടിയെന്ന കുട്ടിയും ഉണ്ടായിരുന്നു .
അവർ തമ്മിൽ നല്ല കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർക്ക് തമ്മിൽ പിരിയേണ്ടി വന്നു .
ചിങ്കന് ഒരുപാട് വിഷമമായി .എന്നോട് പറയാതെ മീനൂട്ടിയും കൂട്ടുകാരും എവിടേയാ പോയത് ?എൻെറ അടുത്ത് കളിക്കാൻ കൂട്ടുകാരൊന്നുമെത്തിയില്ല .എന്ന് ചിങ്കൻ ആലോചിച്ചു .ചിങ്കന് ആകെ സങ്കടമായി .
പിരിഞ്ഞിട്ട് കുറേ ദിവസം കഴിഞ്ഞപ്പോൾ ,തൻെറ പ്രിയപ്പെട്ട കൂട്ടുകാരി മീനൂട്ടിക്ക് ഒരു കത്തെഴുതാം എന്ന് ചിങ്കൻ തീരുമാനിച്ചു . ഹായ് ,മീനൂട്ടീ ,ചിങ്കനാണിത് .നിനക്ക് സുഖമല്ലേ ? എത്ര ദിവസമായി കണ്ടിട്ട് ?എപ്പോഴാണ് ഇനി കാണാൻ കഴിയുക ? നീ വരുമ്പോഴേക്കും എൻെറ ഇലകൾ കൊണ്ട് കൊച്ചു കളിവീട് ഞാൻ തയ്യാറാക്കാം .നീ വേഗം വരണം .നിറുത്തുന്നു .
അങ്ങനെ കുറേ ദിവസം കഴിഞ്ഞു .ചിങ്കൻ മീനൂട്ടിയെ തേടി യാത്രയായി .അതേ ദിവസം മീനൂട്ടിയും ചിങ്കനെ കാണാൻ യാത്രതിരിച്ചു .അങ്ങനെ ചിങ്കനും ,മീനൂട്ടിയും സ്കൂളിൻെറ പടിവാതിൽക്കൽ കണ്ടുമുട്ടി .ചിങ്കൻ താനുണ്ടാക്കിയ കളിവീട് മീനൂട്ടിക്ക് കൊടുത്തു .മീനൂട്ടി സന്തോഷം കൊണ്ട് മതിമറന്നു
|