ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/മൂന്ന് കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPBS.Chowara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൂന്ന് കൂട്ടുകാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂന്ന് കൂട്ടുകാർ

പണ്ട് പണ്ട് ഒരു ഐസും തക്കാളിയും ഉള്ളിയും ഉണ്ടായിരുന്നു .അവർ മൂന്നു പേരും നല്ല കൂട്ടുകാരായിരുന്നു .ഒരിക്കൽ അവർ നദിയിൽ കുളിക്കാൻ പോയി .അപ്പോൾ ഐസ് വെള്ളത്തിലേക്ക് ഒറ്റ ചാട്ടം.പാവം ഐസ് വെള്ളത്തിൽ അലിഞ്ഞു പോയി. അപ്പോൾ തക്കാളിയും ഉള്ളിയും കരഞ്ഞു .


അവർ നടന്നു കൊണ്ടിരുന്നപ്പോൾ ഒരു മനുഷ്യൻ വരുകയായിരുന്നു .ആ മനുഷ്യൻ തക്കാളിയെ ചവിട്ടി.അപ്പോൾ ഉള്ളി കരഞ്ഞു .എന്നിട്ട് ഉള്ളി ദൈവത്തിനോട് ചോദിച്ചു,ഐസ് മരിച്ചപ്പോൾ ഞാനും തക്കാളിയും കരഞ്ഞു .ഇനിയിപ്പോ ഞാൻ മരിക്കുമ്പോൾ ആര് കരയും ? അപ്പോൾ ദൈവം പറഞ്ഞു....നീ മരിക്കുമ്പോൾ എല്ലാവരും കരയും.അതാണ് ഉള്ളി അരിയുമ്പോൾ നമ്മൾ കരയുന്നത്.


Adidev A.R
3A ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ