ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശീലങ്ങൾ
ശീലങ്ങൾ
അടുക്കുവാനായി അകലുവാൻ വിധിക്കപെട്ട് അകത്തളങ്ങളിലൊതുങ്ങുമീ കാലത്ത് അകതാരിൽ നിറയുന്ന ബാല്യ സ്‍മരണയിൽ അറിയുന്നു ഞാനെന്റെ ശുചിത്വ വഴികൾ. സ്വയം വാരിയുണ്ണുവാൻ തുടങ്ങിയ കാലം സ്‍നേഹമോടമ്മയെൻ കാതലോതിത്തന്നു കഴുകണം കൈകൾ നീ നിർബന്ധമായും. ഇല്ലേൽ വയറ്റിൽ വേദനയുണ്ടാം, ഓടി നടക്കാൻ തുടങ്ങിയ നാൾകളിൽ അച്ഛന്റെ നിബന്ധന ശാസനയയായി. ഓടിക്കളിക്കാം തൊടിയിലും പറമ്പിലും ചേറിലും ചവറിലുമിറങ്ങരുത് അതിരാവിലൊരു കുളിയും മുത്തശ്ശി ശാസിച്ചിട്ട് വൈകിട്ടൊരു കുളിയും. നിർബന്ധം, അതൊരു ശീലമായ് മാറി കാലം പോകവേ ഗുരുക്കൻമാരോതി രോഗം പിടിപെടാതെന്യെ പ്രതിരോധിച്ചു നീങ്ങാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ