പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

അവധിക്കാലം എന്നത് ഏതൊരു കുട്ടിയുടെയും മനസ്സിന് സന്തോഷവും കുളിർമയും പകരുന്ന ഒന്നാണ്. കാരണം കുറച്ചുനാൾ സ്കൂളിൽ പോകാതെ അടിച്ചുപൊളിച്ചു ഇരിക്കാമല്ലോ. അങ്ങനെയുള്ള അവധിക്കാലത്ത് അതു ചെയ്യരുത്, ഇതു ചെയ്യരുത്, അവിടെ പോകരുത്, ഇവിടെ പോകരുത് എന്നൊക്കെ പറഞ്ഞാൽ ഏതൊരു കുട്ടിക്കും ദേഷ്യവും സങ്കടവും വരും. വേനൽക്കാലത്തെ ചൂടിൽ വിയർത്ത് കുളിക്കുന്നതും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പിന്നെ പുളിയും ഒപ്പം പേരമരത്തിൽ മാവിൽ ഒക്കെ കയറുന്നതും ഞങ്ങളുടെ ഉള്ള് തേങ്ങും. സാധാരണ എന്തെങ്കിലും പനിയോ ചുമയോ വരികയാണെങ്കിൽ നമുക്ക് അതിനെ പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ലോകം ഭയത്തോടെ ഉറ്റുനോക്കുന്ന മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറസുകൾ ആണെങ്കിലോ....? നാം അതീവ ജാഗരൂകരായിരിക്കണം ഗവൺമെന്റിന്റെ ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം. അതിലൂടെ ഒരു പരിധിവരെ വരെ രോഗത്തെ നമുക്ക് പ്രതിരോധിക്കാം. ചെയ്യേണ്ട എന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കാം. അങ്ങനെ നമുക്കും പകർച്ചവ്യാധികൾക്കെതിരെ വൻമതിൽ പണിയാം. കൊറോണ വന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് തേങ്ങിയ കുട്ടിക്ക് കൂട്ടായി ചായകൂട്ടും കടലാസും തീർന്നതുപോലെ. മറ്റുള്ളവർക്ക് മാതൃകയായി നമ്മുടെ നാടിനെയും വീടിനെയും ചായക്കൂട്ടും കടലാസും ആക്കാം. നമുക്ക് ഓരോ ദുരന്തങ്ങൾ വരുമ്പോഴും നാം പഠിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. "ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം" എന്ന പഴഞ്ചൊല്ലുപോലെ ഒരുമയുണ്ടെങ്കിൽ ഏതു വലിയ ദുരന്തത്തെയും നമുക്കൊന്നിച്ച് നേരിടാൻ സാധിക്കും. പിന്നെ പ്രതിരോധം. അത് തന്നെയാണ് എവിടെയുമുള്ള നമ്മുടെ തുറുപ്പുചീട്ട്. ജാതിമതഭേദമന്യേ വരും തലമുറയ്ക്ക് മാതൃകയായി നമുക്ക് മാറാം. പകർച്ചവ്യാധികൾ പോലെയുള്ള പരീക്ഷയിൽ നൂറിൽ നൂറ് വാങ്ങാം നമുക്ക്. പകർച്ചവ്യാധികളുടെ അന്ധകരയായി നമുക്ക് മാറാം.

ആൻ മരിയാ ദാസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം