വാകയാട് എ യൂ പി എസ്/അക്ഷരവൃക്ഷം/പ്രളയം പഠിപ്പിച്ച പാഠം
പരിസ്ഥിയും നമ്മളും
ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണല്ലോ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും ഭയാനകമായ രീതിയിൽ ഈ ദുരിതം പിടികൂടിയിരിക്കുകയാണ്. ഈ തീരാ ദുരിതത്തിൽ നിന്നും കരകയറുന്നതിനായ് നാം ഓരോരുത്തരും പൊരുതുന്നതിന്റെ ഭാഗമായി ലോക്ക് ഡൌൺ അനുഷ്ഠിച്ചു കൊണ്ട് നാമെല്ലാം വീട്ടിലാണ്. സാമൂഹിക അകലം പാലിക്കുകയും സാനിറ്റയ്സർ ഉപയോഗിച്ച് കൈകഴുകി കൊണ്ടും ഇതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന നമുക്ക് ഈ സമയമത്രയും സർഗവേളയാക്കി മാറ്റാം. <
നമ്മുടെ ലോകം പുരോഗതിയിലേക്ക് മുന്നേറും തോറും വിവിധ ആവിശ്യങ്ങൾക്കായ് ഭൂമിയെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുകയാണ്. എന്നാൽ മനുഷ്യൻ തന്റെ ചുറ്റിലുമുള്ള പരിസ്ഥിയെ സംരക്ഷിക്കുമ്പോൾ മാത്രമേ തന്റെ ജീവിതവും സുരക്ഷിതമായിരിക്കൂ എന്ന് മനസ്സിലാക്കിക്കേണ്ടതാണ്. മനുഷ്യർ ചുറ്റുപാടുമുള്ള സസ്യജാലങ്ങളെ വെട്ടിമാറ്റി ഭക്ഷണത്തിനും മറ്റാവശ്യങ്ങൾക്കുമായി കൃഷി ആരംഭിച്ചു. തന്റെ സൗകര്യത്തിനനുസരിച്ചു പുഴകളെ അവൻ വഴിതിരിച്ചു വിട്ടു. കുന്നുകൾ ഇടിച്ചു, വയലുകൾ നികത്തി ഭൂമിയെ ആകെ ഇളക്കി മറിച്ചു. പാറകളും ധാതുക്കളും ഖനനം ചെയ്ത് ഭൂമിയെ നശിപ്പിക്കുകയാണ് മനുഷ്യർ.മറ്റുള്ള ജീവികളെല്ലാം തന്റെ ഔദാര്യത്തിൻ കീഴിൽ കഴിഞ്ഞു കൂടുന്നവരാക്കിമാറ്റി. ഈ സമയം ഞാൻ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ ' എന്ന കൃതിയാണ് ഓർമ്മിക്കുന്നത്. മനുഷ്യൻ മാത്രമല്ല ഭൂമിയിലെ സർവ്വ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു .ഭൂമി നമുക്ക് കനിഞ്ഞു നൽകിയതെല്ലാം നമ്മൾ ചൂഷണം ചെയ്‌തുകൊണ്ടേയിരിക്കുന്നു.ഇതുമൂലം ശുദ്ധവായുവും ജലാശയങ്ങളുമെല്ലാം നമുക്ക് നഷ്ടമാവുന്നു.മഴ കാലം തെറ്റി പെയ്യാൻതുടങ്ങി.കൊടും വരൾച്ചയും ശേഷം മഹാ പ്രളയവുമായി.അതോടൊപ്പം തന്നെ മാറാരോഗങ്ങളും നമുക്ക് നേരിടേണ്ടിവരുന്നു.ഇതിന് ജാതിയോ, മതമോ, ഭാഷയോ, അതിരുകളോ ഇല്ല. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോൾ കോവിടിന്റെ കൈവള്ളയിലാണ്. ദുരന്തനിവാരണത്തിനായി ഇന്ന് മനുഷ്യൻ ഏറെ തത്രപ്പാടിലാണ്. <
ഭൂമി എല്ലാവരുടേയും വാസസ്ഥാനമാണ് മനുഷ്യനെ പോലെത്തന്നെ മറ്റെല്ലാജീവികളും ഇവിടെ വസിക്കാൻയോഗ്യരാണ്. സസ്യജാലങ്ങൾ നിലനിന്നാൽ മാത്രമേ നമുക്ക് ശ്വസിക്കാനുള്ള ശുദ്ധവായുവും,കുടിവെള്ളവും,ഫലഭൂഷ്ടിയുള്ള മണ്ണും,നല്ല കാലാവസ്ഥയും ലഭിക്കുകയുള്ളൂ.പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഗ്രെറ്റ ത്യുൻബർഗ് എന്ന സ്വീഡിഷ് എഴുത്തകാരി ഉയർത്തുന്ന മുറവിളികൾ ജനമനസ്സുകളിലേക്കു ആഴ്ന്നിറങ്ങണമെന്ന് ഞാൻ പ്രത്യാശിക്കുന്നു. <
നമ്മുടെ സുഖകരമായ ജീവിത്തിന് പരമ പ്രധാനമാണ് പരിസ്ഥിതി സംരക്ഷണം.പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ സമ്പത്ത് ചൂഷണം ചെയ്യാതിരിക്കുകയും വരും തലമുറയ്ക്ക് വേണ്ടി ഒരു കാവലാളെപ്പോലെ കാത്തു സൂക്ഷിക്കേണ്ടതുമാണ്.പ്ലാസ്‌റ്റിക്കുകളുടെ അമിതമായ ഉപയോഗം മൂലം നമ്മുടെ നടത്തിലേക്കുതന്നെ കൂപ്പുകുത്തി വീഴുമെന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടതാണ്.വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും,ജലാശയങ്ങൾ സംരക്ഷിച്ചും,ചുറ്റുപാടുകൾ ശുചിയായി നിലനിർത്തിയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം അതിനോടൊപ്പം ജീവിതം സന്തോഷകരവുമാക്കാം.
{{boxbottom1 = /മിഥുന.പി.ബി = /Vll.A /വാകയാട്.എ.യു.പി. സ്കൂൾ /47655=