വാകയാട് എ യൂ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
                                              *പ്രളയം പഠിപ്പിച്ച പാഠം                                      

പ്രളയം പഠിപ്പിച്ച പാഠം

<
അമ്മുവിന് ഇന്നേറെ സന്തോഷമുള്ള ദിവസമാണ് സ്കൂൾ തുറക്കാ.....തന്റെ ആദ്യത്തെ സുഹൃത്തുക്കൾ തന്നെ ഇനി തന്നോടൊപ്പം ഉണ്ടാകുമോ എന്ന ചെറിയ ആശങ്കയുണ്ട്. സ്കൂളിൽ പോകാൻ തയ്യാറായിരിക്കുകയാണ് .കൂട്ടുകാരി രാധിക വരണം .അവളോടൊപ്പമാണ് സ്കൂളിൽ പോവുക മഴ ചെറുങ്ങനെ പൊടിയുന്നുണ്ട് ' ദാ ..രാധിക വന്നല്ലോ' .അമ്മു തൻ്റെ അമ്മയോട് പറഞ്ഞു. അവൾ പ്രതീക്ഷിച്ചത്പോലെ അല്ലായിരുന്നു അവൾക്ക് വേറെ ഏതോ സ്കൂളിൽനിന്ന് വന്ന കുട്ടികളെയാണ് സുഹൃത്തുക്കളായി കിട്ടിയത് .എന്തായാലും അവൾ അവരുമായി നല്ല കൂട്ടായിരുന്നു.

<
ഒരോ ദിവസം കഴിയുംതോറും മഴ ശക്തിയായി വരികയാണ്.അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേക്കും പ്രളയം എന്ന പേരിൽ അറിയപെട്ടു.അങ്ങനെ കുറച്ച് ദിവസത്തേക്ക് സ്കൂൾ അടച്ചു. പ്രളയത്തെ കുറിച്ച് അവൾക്ക് ഒരുപാട് സംശയമുണ്ടായിരുന്നു.അമ്മൂൻ്റെ സംശയങ്ങൾ മാറ്റികൊടുക്കുന്നത് മുത്തച്ചനായിരുന്നു.അവൾ ചോദിച്ചു: "മുത്തച്ചാ പ്രളയം നമ്മുടെ നാടിന് നാശം വിതച്ചില്ലേ"

<
അവളു ടെ ചോദ്യം കേട്ട് ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നിട് മുത്തച്ചൻ പറഞ്ഞു മോളെ നീ പത്രമൊന്നും വായിക്കുന്നില്ലേ .ജനങ്ങൾക്കടയിൽ പ്രളയം വന്നപ്പോൾ ഒരുപാട് നാശം വിതച്ചു എന്നാലും പ്രളയം വന്നപ്പോൾ ആളുകൾ ഒരുമിച്ച് നിന്നു .അല്ലാതെ ജാതിയുടെയോ, മതത്തിൻ്റെയോ പേരിൽ ആളുകളെ കൊല്ലുകയാണ്. ഇപ്പോൾ പാവെപെട്ടവനും പണക്കാരനും ഒറ്റക്കെട്ടാണ്. പ്രളയം ആളുകൾക്കിടയിൽ നാശം വിതച്ചെങ്കിലും ചില കാര്യങ്ങൾ നമ്മെ ഓർമ്മപെടുത്തി.

മുത്തച്ചൻ പറഞ്ഞതിൽനിന്ന് അമ്മുവിന് എന്തൊക്കെയൊ മനസ്സിലായി അവൾ തന്നോട് തന്നെ പറഞ്ഞു പ്രളയം മനുഷ്യന് പഠിപ്പിച്ച ഒരു പാഠം.<



{{box bottom1 <
/ഫാത്തിമ ഷാന=

/Vll=</B

/വാകയാട് എ.യു.പി സ്കൂൾ= /ക‍‍ഥ = /47655=