വാകയാട് എ യൂ പി എസ്/അക്ഷരവൃക്ഷം/പ്രളയം പഠിപ്പിച്ച പാഠം/ പരിസ്ഥിയും നമ്മളും

  • [[വാകയാട് എ യൂ പി എസ്/അക്ഷരവൃക്ഷം/പ്രളയം പഠിപ്പിച്ച പാഠം/ പരിസ്ഥിയും നമ്മളും/ പരിസ്ഥിതിയും മനുഷ്യനും| പരിസ്ഥിതിയും മനുഷ്യനും]]

പരിസ്ഥിതിയും മനുഷ്യനും

                                               നാം അധിവസിക്കുന്ന ഈ ഭൂമി ജൈവ വൈവിധ്യത്താൽ സമ്പുഷ്ടമാണ്. ജനനിയെ പോലെ പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ് ജന്മഭൂമിയും. ഈ ഭൂമിയിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് വലിയ പുസ്തകങ്ങൾ നീട്ടി വയ്ക്കുന്ന അറിവിനെക്കാളും ആഴവും വൈവിധ്യവും നിറഞ്ഞതായിരിക്കും അത്. അടിസ്ഥാന ആവശ്യങ്ങൾ മുതൽ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾക്കു വരെ നാം ഈ ഭൂമിയെ ആശ്രയിക്കുന്നു. അങ്ങനെ വരുമ്പോൾ ഈ ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ഈ ലോകത്ത് താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങളെയും പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ  പ്രാധാന്യം ഓർമ്മിപ്പിക്കാനും പരിസ്ഥിതിക്ക്  ഭീഷണിയാവുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്യാതിരിക്കുവാൻ വേണ്ടിയാണ് ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പോയവർഷത്തിലെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയരാജ്യം ചൈന ആയിരുന്നു. ദിനാചരണം നടതുന്നതിലുപരിയായി എല്ലാവർഷവും വളരെ അർത്ഥവത്തായ ഒരു സന്ദേശവും ദിനാചരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. 2019ലെ സന്ദേശം "ബീറ്റ് എയർ പൊലൂഷൻ" എന്നതായിരുന്നു. ഈ സന്ദേശങ്ങളുടെ ലക്ഷ്യം മനുഷ്യമനസ്സുകളിൽ പാരിസ്ഥിതിക അവബോധത്തിന്റെ വിത്ത് പാ വുക എന്നതാണ്. ഭൂമിയുടെ കാവല്ഭടന്മാരാവേണ്ട  നാം ഇന്ന്  ശത്രു രാജ്യത്തെ സൈനികരെ പോലെ ഭൂമിയെ അന്യോന്യം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ പൂർവികർ നമുക്ക് തന്ന  ഈ സമ്പത്തിനെ പരിക്കേൽക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നത് നമ്മുടെ കർത്തവ്യമാണ്.
   
ഈയിടെ നമ്മൾ പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും എല്ലാം ലോകത്താകെ തരംഗമായി മാറിയ ഒരു വാർത്ത കണ്ടു ഭൂമിയുടെ ശ്വാസകോശം, കാർബൺ, സിങ്ക് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ആമസോൺ കാടുകൾ കത്തി നശിക്കുന്നു എന്നതായിരുന്നു ആ വാർത്ത. ആശ്ചര്യത്തോടെയും അതിലേറെ ഭീതിയോടെയുമാണ് നമ്മൾ ആ വാർത്ത വായിച്ചത്. സീമകൾ ഇല്ലാതെ വ്യാപിച്ചുകിടക്കുന്ന ആ കാട് മുഴുവനായി തന്നെ കത്തി നശിക്കാൻ സാധ്യത ഏറെയാണല്ലോ. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ കാട്ടിനുള്ളിൽ ഒരു വിഭാഗം ഗോത്രവർഗക്കാർ ജീവിക്കുന്നുണ്ട് എന്നത് പത്രത്തിലൂടെ ലഭിച്ച ഒരു അറിവാണ്. നശിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെ അവിടെനിന്നും ഒഴിപ്പിക്കാൻ ആണ് തീരുമാനിച്ചത്. ഇത്രയും കാലം എല്ലാ കാര്യങ്ങൾക്കും അവർക്ക് ആശ്രയം കാടായിരുന്നു. ഇനി മറ്റൊരു ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോ എന്ന് നിശ്ചയിക്കാനാവില്ല. ഈ വനത്തിലെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് ബ്രസീലിലാണ് ഒപ്പം മറ്റ് ഏഴ് രാജ്യങ്ങളിൽ കൂടി ഈ നിബിഡവനം പരന്നുകിടക്കുന്നു. ഒരുപക്ഷേ വ്യത്യസ്തമായ ജൈവവൈവിധ്യം തന്നെയായിരിക്കും ആ മഴക്കാടിനെ പ്രശസ്തിയിൽ വാനോളമുയർത്തിയത്. അവിടത്തെ ഭരണാധികാരികളുടെ പരിശ്രമം കൊണ്ടും, ഒരുപാട് സന്നദ്ധസംഘടനകളുടെ മികച്ച പ്രവർത്തനത്തിന്റെ ഫലമായിട്ടും തീ കെട്ടടങ്ങി. എങ്കിലും ചെറിയ ഒരു തീജ്വാല മതി ആ കാടിനെ മുഴുവനായി വിഴുങ്ങാൻ എന്ന യാഥാർത്ഥ്യത്തെ കുറിച്ച് നാം ബോധവാന്മാരാ വേണ്ടിയിരിക്കുന്നു.
നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് മലിനീകരണം. പല രീതിയിൽ നമ്മൾ പരിസ്ഥിതിയെ മലിനമാക്കുന്നു അതിൽ മുൻപന്തിയിൽ നിൽക്കുന്നത് വായുമലിനീകരണം തന്നെയാണ്. അന്തരീക്ഷത്തിൽ വാതകങ്ങളുടെ കുതിച്ചുകയറ്റം സംഭവിക്കുമ്പോൾ അത് നമ്മുടെ ആരോഗ്യത്തിനും കൂടി ദോഷകരമാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ശുദ്ധവായു ശ്വസിക്കാൻ ആയി ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിൽ ഓക്സിജൻ പാർലർ സ്ഥാപിക്കുന്നു എന്ന വാർത്ത എന്നിൽ ഉളവാക്കിയ കൗതുകം അല്പം ഒന്നുമല്ലായിരുന്നു. വൈകാതെ തന്നെ നമ്മുടെ കൊച്ചു കേരളത്തിലും ഈ സംവിധാനം ഉപയോഗിക്കേണ്ടിവരും എന്ന് നമുക്ക് ചിന്തിക്കാം. നമ്മുടെ നിരത്തുകൾ അനുദിനം വാഹനപ്പെരുപ്പത്തിന് ദൃക്സാക്ഷിയായി മാറുന്നു. വാഹനങ്ങളിൽ നിന്നും വരുന്ന പുക യെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഓരോ നഗരങ്ങളും മെട്രോ നഗരങ്ങളും, ഹൈടെക് നഗരങ്ങളുമായി മാറുമ്പോഴും വാഹനപ്പെരുപ്പംഎന്നും ഒരു ഭീഷണി തന്നെയാണ്. ഇന്ന് പൊതു വാഹനങ്ങളിൽ ഉപയോഗിക്കുന്നവരുടെയും സൈക്കിൾ ഉപയോഗിക്കുന്നവരുടെയും എണ്ണം വളരെ കുറവാണ്. എന്തുകൊണ്ട് നാം അവയെ തിരസ്കരിക്കുന്നു? അതിനു കാരണം എന്തും സ്വന്തമാക്കണമെന്ന നമ്മുടെ വ്യാമോഹം തന്നെയാണ്. അതുപോലെ ഫാക്ടറികളിൽ നിന്നും മറ്റു വ്യവസായശാലകളിൽ നിന്നും പ്രവഹിക്കുന്ന പുക ഭൂമിക്കേൽപ്പിക്കുന്ന ക്ഷതം കുറച്ചൊന്നുമല്ല. എങ്ങനെ മനുഷ്യന് ഇത്ര ക്രൂരൻ ആകുന്നു? എന്ന ചോദ്യം ഉത്തരമില്ലാതെ അലയുന്നു.


മലിനീകരണത്തിന് മറ്റൊരു ഉദാഹരണമാണ് ജലം. നമ്മുടെ ശുദ്ധജല സ്രോതസ്സ് കിണറാണ്, അല്ലേ? എന്നാൽ ആദ്യകാലങ്ങളിൽ പുഴകളിൽ നിന്നും ഒക്കെയായിരുന്നു കുടിവെള്ളം കൈക്കുമ്പിളിൽ ആക്കി കോരിക്കുടിച്ചിരുന്നത് എന്ന് മുതിർന്നവരിലൂടെയാണ് ഞാൻ അറിഞ്ഞത്. ഇതിനൊക്കെ കാരണം ആരാണെന്ന് ചോദിച്ചാൽ മനുഷ്യൻ തന്നെ എന്നൊരു ഉത്തരം മാത്രം. പ്രകൃതിയുടെ കൊലയാളിയായ ഒരു വസ്തുവാണ് പ്ലാസ്റ്റിക് 2020 ജനുവരി ഒന്നാം തീയതി നമ്മുടെ ഗവൺമെന്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തി. എങ്കിലും അതിന്റെ പൂർണമായ സംസ്കരണത്തിനുള്ള ഉത്തരവാദിത്തം നമ്മുടെ കൈകളിൽ മാത്രമാണ്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നദിയാണ് ചാലിയാർ എന്നാൽ ഇന്ന് കേരളത്തിൽ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നദി എന്ന വിശേഷണവും ചാലിയാറിനു തന്നെ.ഈ പുഴയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു വൻ വ്യവസായ കമ്പനിയായിരുന്നു ഗ്വാളിയോർ റയോൺസ് എന്നും അവിടെ നിന്നുള്ള മലിന വസ്തുക്കൾ ആണ് നദി ഇത്രയേറെ മലിനമാക്കിയ അച്ഛനുമമ്മയും പകർന്നു തന്ന ഒരു അറിവാണ്.


നമ്മുടെ ജീവൻ നിലനിൽക്കാൻ ഏറ്റവും ആധികാരികമായ മൂന്നു വസ്തുതകളാണ് ഭക്ഷണം വായു പാർപ്പിടം.എന്നാൽ ഈ പട്ടികയിലേക്ക് പ്ലാസ്റ്റിക് കൂടി ഉൾപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കുട്ടികൾ എന്ന നിലയിൽ നമുക്ക് പ്ലാസ്റ്റിക്കിനെതിരെ ചെയ്യാൻ കഴിയുന്ന ഒരു കാര്യം. നമ്മുടെ സ്കൂളിന് മുന്നിൽ, നമ്മൾ എന്തെങ്കിലും ഒരു നേട്ടം കൈവരിച്ചാൽ ഒരു ഫ്ലക്സ് തൂക്കുന്ന സംസ്കാരമാണ് ഇന്ന് നമുക്കുള്ളത്. എന്നാൽ ഇതിനെ നമുക്കു തന്നെ ചെറുക്കാൻ സാധിക്കും. നമുക്കറിയാമല്ലോ പ്ലാസ്റ്റിക് എന്നത് ഒരു അജൈവ മാലിന്യത്തിന് ഉദാഹരണമാണെന്ന്. അപ്പോൾ അത് മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ കാലാ കാലം അവിടെ തന്നെ അവശേഷിക്കുന്നു. മണ്ണിലേക്ക് മാത്രമല്ല ഇത് ജലാശയങ്ങളിലേക്ക് വലിച്ചെറിഞ്ഞാലും. നമുക്കറിയാം പുഴകളെല്ലാം ചെന്ന് പതിക്കുന്നത് കടലിലാണ് അപ്പോൾ പ്ലാസ്റ്റിക് കടലിലെ ചെറുജീവികൾ പവിഴപ്പുറ്റുകളും മത്സ്യങ്ങൾക്കും ഭീഷണി അല്ലേ?. ഒരുപക്ഷേ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം ഇതു തന്നെയാവണം. ഈയിടെ പത്രത്തിൽ ഞാൻ ഒരു വാർത്ത വായിക്കാനിടയായി ഒരു വലിയ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നും ലഭിച്ചത്‌ കിലോ കണക്കിന് പ്ലാസ്റ്റിക്കാണ് പോലും. തികച്ചും കൗതുകകരം തന്നെ അല്ലേ? ഇനിയെങ്കിലും ഫ്ലക്സുകളും പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കും ബദലായി തുണി കൊണ്ട് നിർമ്മിച്ച ഫ്ലക്സും തുണിസഞ്ചികളും ഉപയോഗിക്കുക. ഭാരതത്തെ സമ്പൂർണ പ്ലാസ്റ്റിക് മുക്ത രാജ്യമാക്കി മാറ്റാം .
ഇന്ന് ലോകത്ത് തന്നെ ഏറ്റവും പ്രചാരമുള്ള മറ്റൊരു വാക്കാണ് ആഗോളതാപനം. ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്നത് മൂലം ഭൂമിക്കേൽക്കുന്ന അമിതമായ ചൂടാണ് ആഗോളതാപനം. ആഗോളതാപനം മൂലം ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായ ആദ്യ ജീവിയാണ് സ്വർണ തവള. ആഗോളതാപനം ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നു എന്ന ഒരു വാദവും നിലനിൽക്കുന്നു. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളെ തടയുന്നതിനായി ഭൂമിക്കൊരു സംരക്ഷണ കുടയായി മാറുന്ന അന്തരീക്ഷ പാളിയിലാണ് ഓസോൺ.സിഫിക് ആണ് ഓസോണിന്റെ മറ്റൊരു വില്ലൻ. ആഗോളതാപനം ലോകത്ത് എത്രത്തോളം തരംഗമാവുന്നു എന്നതിന് ഒരു മികച്ച ഉദാഹരണമായിരുന്നു നമ്മുടെ അയൽരാജ്യമായ ഇന്തോനേഷ്യ. ആഗോളതാപനം മൂലം തങ്ങളുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നും കാലിമന്റൺ നഗരത്തിലേക്ക് മാറ്റിയത് കൗതുകകരവും ഒപ്പം ആശങ്കയും സൃഷ്ടിക്കുന്നത് ആയിരുന്നു. മാലിദ്വീപ് കടലിനടിയിൽ കാബിനറ്റ് യോഗം ചേർന്നതും അതുപോലെ നേപ്പാൾ എവറസ്റ്റ് മുകളിൽ മന്ത്രിസഭാ യോഗം ചേർന്നതും എല്ലാം. ഭൂമിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാകുന്ന മറ്റൊരു മലിനീകരണമാണ് ശബ്ദമലിനീകരണം. നമ്മുടെ ശ്രവണ പരിധി എന്നത് 1250 ഡസിബലാണ്. അതിനുമുകളിലുള്ള ഓരോ ശബ്ദവും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നത് തീർച്ച. അമിതമായ ശബ്ദം നിരോധിച്ചുകൊണ്ട് ഈയിടെ പല കോടതികളും ഉത്തരവിറക്കിയെ ങ്കിലും അത് പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഭൂമിക്കൊരു ഒരു താങ്ങും തണലുമായി മാറി കൂടെ നമുക്ക്?.
ഭൂമിക്ക് ഭീഷണിയായി മാറുന്ന മനുഷ്യർക്കിടയിലും അവളെ അറിഞ്ഞു ജീവിക്കുന്നു എന്നത് ആശ്വാസത്തിന്റെ ഇത്തിരിവെട്ടം പ്രതിഫലിപ്പിക്കുന്നു. ഈയിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നു. എന്റെ തലമുറയിൽപെട്ട ഗ്രെറ്റ തൻബർഗ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ സാഹചര്യങ്ങളെക്കുറിച്ച് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അവൾ "ഫ്രൈഡേ ഫോർ ഫ്യൂച്ചർ" എന്ന പുതുപുത്തൻ സമര രീതിയും ആവിഷ്കരിച്ചു. ലോക നേതാക്കൾക്കെതിരെ അവൾ ഉയർത്തിയ ശബ്ദം ഗ്രേറ്റ് ഗ്രറ്റാ എന്നൊരു വിളിപ്പേരും അവർക്ക് സമ്മാനിച്ചു.വനം സംരക്ഷകരിൽ നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് പനലോ പൗലിനോയുടെത്. ഞാൻ നേരത്തെ സൂചിപ്പിച്ച ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിലെ നേതാവായിരുന്നു പൗലിനോ. കാട് സംരക്ഷിക്കാൻ അദ്ദേഹം ജനങ്ങൾക്ക് ആഹ്വാനം നൽകി. ഒപ്പം "ഗാർഡിയൻസ് ഓഫ് ഫോറെസ്റ്റ് "എന്നൊരു സന്നദ്ധ സംഘടനയും സ്ഥാപിച്ചു. അങ്ങകലെ ഒരു കാട് കത്തുമ്പോൾ നമ്മൾ എന്തിന് ഭയക്കണം എന്ന ചോദ്യം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ അടങ്ങിയിരുന്നു. അതുപോലെ ഇന്ത്യയിലെ ഗ്രേറ്റ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലിസി പ്രിയ കാംഗുജ്ഞോമയെ നാം അത്രപെട്ടെന്നൊന്നും മറക്കില്ലല്ലോ?. ലോക കാലാവസ്ഥ ഉച്ചകോടിയിൽ ആ എട്ടുവയസ്സുകാരി ഉയർത്തിയ ശബ്ദം പാഠവും ഒപ്പം പ്രതീക്ഷകളുമാണ് നമുക്ക് സമ്മാനിച്ചത്. പിന്നെ ഒരു മലയാളി എന്ന നിലയിൽ നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് മാധവ്ഗാഡ്ഗിൽ. ഏഴു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റിയായിരുന്നു മാധവ് ഗാഡ്ഗിൽ കമ്മിറ്റി. അദ്ദേഹം നൽകിയ നിർദേശമനുസരിച്ചി രുന്നെങ്കിൽ നമ്മുടെ കൊച്ചു കേരളത്തിന് രണ്ടു പ്രളയങ്ങൾക്ക് സാക്ഷിയാകേണ്ടി വരില്ലായിരുന്നു. ഇന്നു നമ്മൾ അതിജീവനത്തിന്റെ വക്കിലാണ്. അവിടെ നിന്നും കരകയറ്റാൻ ഇങ്ങനെയുള്ള മനുഷ്യർക്ക് മാത്രമേ സാധിക്കൂ.
ആദിമ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ചെങ്കിൽ നാം പ്രകൃതിയെ മുറിവേൽപ്പിച്ചു ജീവിക്കുന്നു. അതിന്റെ പരിണിതഫലങ്ങൾ ആണ് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് കേരളം ഒരു മഹാമാരിക്ക്‌ സാക്ഷിയായി മാറുമ്പോൾ നമ്മുടെ പ്രകൃതിക്ക്‌ ചില കാര്യങ്ങൾ ആശ്വാസമേകുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മുടെ നിരത്തു വിജന മായിരിക്കുന്നു. അതുവഴി അന്തരീക്ഷമലിനീകരണം കുറയുന്നു. ഗുണനിലവാര സൂചിക അനുസരിച്ച് 0 മുതൽ 50 വരെ മലിനീകരണം ഇല്ല എന്നാണ് വ്യവസ്ഥ. ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് നിരക്ക്50തിൽ താഴെയാണ്. ശബ്ദമലിനീകരണത്തിനും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് പറയുന്നു. നമ്മുടെ കടലിലെ വെള്ളം വെള്ളം വരെ ശുദ്ധമായി രിക്കുന്നു. ഇങ്ങനെവർഷത്തിലൊരിക്കലെങ്കിലും ലോക് ഡൗൺ മാതൃകയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചാൽ അല്പം കഷ്ടപ്പാട് അനുഭവിക്കേണ്ടിവരും എങ്കിൽ കൂടി അത് നമ്മുടെ പാരിസ്ഥിതിക്ക്‌ വലിയൊരു ആശ്വാസമാണ് നൽകുന്നത്.കൊറോണ മൂലം നമുക്ക് കിട്ടിയത് ദീർഘമായ ഒരു അവധിക്കാലം ആണല്ലോ? ഈ അവധിക്കാലത്ത് മരങ്ങൾ നട്ടും അതിന്റെ സംരക്ഷണം പൂർണ്ണമായും ഏറ്റെടുത്തും പരിസ്ഥിതി സംരക്ഷണത്തിന് സമവാക്യങ്ങൾ ചൊല്ലിയും അതിജീവിക്കാം കൊറോണയെ. ജയ്ഹിന്ദ് {{BOX BOTTOM 1

/അരുന്ധതി രാജേഷ് ബി=

/7 A=
/വാകയാട് യുപി സ്കൂൾ=
/പേരാമ്പ്ര ഉപജില്ല=
/4 7 6 5 5=