Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിപാലനം
നമുക്കറിയാം, ഇക്കാലത്ത് ലോകമെമ്പാടും പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒരുതരം പകർച്ചവ്യാധിയെ.ഈ പകർച്ചവ്യാധി ചൈനയിൽ നിന്നാണ് രൂപപ്പെട്ടത്. അത് കോവിഡ് - 19 എന്ന് അറിയപ്പെടുന്നു. ഇതൊരു സാധാരണ പകർച്ചവ്യാധിയല്ല. ഈ രോഗത്തിന് പ്രത്യേകമായ മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അതിനാൽ ആരോഗ്യ പരിപാലനവും ശുചിത്വവും അത്യാവശ്യമായ ഘടകങ്ങളാണ്.
രോഗം വന്നതിനുശേഷം ശ്രദ്ധിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുൻപ് ചില മുൻകരുതലുകൾ എടുക്കുന്നതാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല അത് പാലിക്കുകയും വേണം.
ആരോഗ്യ പരിപാലനത്തിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷ്യപതാർത്ഥത്തിൽ നിന്നും കഴിക്കേണ്ടത് എന്ത്? ഒഴിവാക്കേണ്ടത് എന്ത്? എന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെങ്കിലേ ഇത്തരം പകർച്ചവ്യാധികളെ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ആദ്യമായി തന്നെ ശരീരത്തിൽ അത്യാവശ്യമായ ഒരു ഡൈറ്റിംഗ് ആണ്. ബാലൻസ്ഡ് ഡൈറ്റിംഗ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവ വലിയ തോതിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാണ്. പാൽ,പച്ചക്കറി, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, മുട്ട, മാംസം, മത്സ്യം,ബീൻസ്, തുടങ്ങിയവ ഒന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല.
പിന്നെ സൂര്യപ്രകാശത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ ഡി കിട്ടുന്നത്. പല ഡോക്ടർമാരും പറയുന്നത് രാവിലെ 10:00 യ്ക്കും പിന്നെ വൈകുന്നേരം 3:00 കഴിഞ്ഞതിനുശേഷവും ഉള്ള സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന 'Ultra Violet' രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ ഡി സമന്വയം ആരംഭിക്കുന്നു. സൂര്യ പ്രകാശം, ഭക്ഷണത്തിൽ നിന്നും കിട്ടുന്ന വിറ്റാമിൻ ഡി ബാക്റ്റീരിയകളേയും വയറസ്സുകളേയും പ്രതിരോധിക്കാൻ സഹായകരമായി മാറുന്നു. മത്സ്യം,കരൾ,മുട്ട,പാൽ,
സാൽമൺ,കൂൺ എന്നിവയിൽ വിറ്റാമ��
|