ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ശമിക്കുമോ ഈ അഹങ്കാരം
ശമിക്കുമോ ഈ അഹങ്കാരം
പ്രപഞ്ചനാഥനായ ദൈവം ഭൂമി സൃഷ്ടിച്ചു. ഭൂമിയിൽ അനവധി ജലാശയങ്ങൾ സൃഷ്ടിക്കപ്പെട്ടു. പതുക്കെ പച്ചപ്പ് മുളയ്ക്കാൻ തുടങ്ങി. ഋതുക്കൾ ഉണ്ടായി. പർവതങ്ങൾ മുതൽ സമതലങ്ങൾ വരെ രൂപപ്പെട്ടു. കാടും മലയും കടലും പുഴയും സൃഷ്ടിച്ചിട്ടും ദൈവത്തിന് തൃപ്തിയായില്ല. ചലിക്കുന്ന ജീവജാലങ്ങളെ സൃഷ്ടിക്കാൻ ദൈവം തീരുമാനിച്ചു. പക്ഷിമൃഗാദികളെയും ഉരഗങ്ങളെയും സൃഷ്ടിച്ചു. പല നിറങ്ങളുള്ള ജന്തുജാലങ്ങൾ ആ ലോകത്തെ വർണാഭമാക്കി. പിന്നീട് ദൈവം പൂർണതയുള്ള ജീവിയെ സൃഷ്ടിക്കാൻ ആഗ്രഹിച്ചു. അത് മനുഷ്യനായിരുന്നു. തൻ്റെ മറ്റ് സൃഷ്ടികളേക്കാൾ മനുഷ്യന് ബുദ്ധി നൽകി. നാളുകൾ ഏറെ കഴിഞ്ഞു.തൻ്റെ ബുദ്ധി മനുഷ്യൻ പതുക്കെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. മറ്റ് ജീവികളെ അടിച്ചമർത്താനും മാതാവായ പ്രകൃതിയെ ചൂഷണം ചെയ്യാനും അവൻ ആരംഭിച്ചു. പരിസ്ഥിതി മെല്ലെ നശിക്കാൻ തുടങ്ങി. പല ജീവികൾക്കും വാസസ്ഥലം നഷ്ടമായി. കാടും കടലും പുഴയും മലയും മലിനമാക്കപ്പെടാനും നശിക്കാനും തുടങ്ങി. പല ജീവജാലങ്ങളും അപ്രതൃക്ഷമായി. ലോകത്തെ ഏറ്റവും ബുദ്ധിമാൻ താനാണെന്ന് അഹങ്കരിച്ച മനുഷ്യൻ ദൈവത്തെക്കാൾ മുകളിലെന്ന് തെറ്റിദ്ധരിച്ചു. ഇരിക്കുംകൊമ്പ് മുറിക്കും പോലെ അഹങ്കാരിയായ മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിതാമസിയാതെ മനുഷ്യന് പല രൂപങ്ങളിൽ പ്രകൃതി തിരിച്ചടി നൽകി തുടങ്ങി. സുനാമിയായും കൊടുങ്കാറ്റായും ഭൂകമ്പമായും പ്രളയമായും അഗ്നിപർവത സ്ഫോടനമായും പ്രകൃതി മനുഷന് ദുരന്തങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. ഇനിയും പഠിക്കാത്ത മനുഷ്യൻ ഇപ്പോൾ ഇതാ അദൃശ്യനായ സൂക്ഷ്മ ജീവിക്ക് മുന്നിൽ ഭയന്ന് വിറച്ചു വീട്ടിൽ തന്നെ കഴിയുന്നു. "ഹേ മനുഷ്യാ ഇനിയെങ്കിലും പഠിക്കൂ ....പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കാൻ"
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം