കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ ഒരു പാരിസ്ഥിതിക പ്രശ്നമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകർച്ചവ്യാധികൾ ഒരു പാരിസ്ഥിതിക പ്രശ്നമാണ്

മനുഷ്യരിലും പക്ഷി-മൃഗാദികളിലും ബാധിക്കുന്ന പകർച്ചവ്യാധികൾ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ ആശങ്ക പടർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത കാലത്തായി മനുഷ്യരിൽ ബാധിച്ച പല അസുഖങ്ങളും , പക്ഷിപ്പനിയും , കുരങ്ങുപനിയുമെല്ലാം നാട്ടിൽ വല്ലാത്ത പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. എല്ലാവരും ഈ സാഹചര്യങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പിന് കഴിയാതെ പോയി എന്നാണ് എല്ലാവരും കുറ്റപ്പെുടുത്തുന്നത്. യഥാർത്ഥത്തിൽ ആരോഗ്യ വകുപ്പാണോ കുറ്റക്കാർ? പകർച്ച വ്യാധികളെ പാരിസ്ഥിതിക പ്രശ്നമായി കണ്ട് പരിശോധിച്ചാൽ കുറ്റക്കാർ തത്വത്തിൽ നമ്മൾ ഒാരോരുത്തരും തന്നെയായി മാറുമെന്നാണു പറയുന്നത്. പറഞ്ഞു പരത്തുന്ന തരത്തിൽ ഭയാനകമായ ആരോഗ്യ പ്രശാനങ്ങൾ ഒന്നും കേരളത്തിൽ നിലനിൽക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. രോഗങ്ങൾ എല്ലാക്കാലത്തും വന്നുപോയിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് പകർച്ചവ്യാധികൾ. എങ്കിൽ തന്നെ കഴിഞ്ഞ പത്തുവർഷമെടുത്താൽ പകർച്ചവ്യാധികളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാനും കഴിഞ്ഞ രണ്ട് വർഷത്തിനിടയ്ക്ക് കാര്യക്ഷമമായി തന്നെ ഇവയെ തടയാനും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇന്നും നമുക്കിടയിൽ പകർച്ചവ്യാധികളടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭയം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്തിയല്ല കാണേണ്ടത്, പാരിസ്ഥിതിക പ്രശ്നമായാണ്.

കാശിനാഥ്.കെ.എം.
6 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം