ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും
| തലക്കെട്ട്=ആധുനിക ജീവിതവും പരിസ്ഥിതി സംരക്ഷണവും | color=2 }}
മനുഷ്യകുലത്തിന് ഒരു തറവാടുണ്ട്, ഭൂമി. ആ തറവാട് നശിച്ചാൽ മനുഷ്യകുലം നശിക്കും. പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെക്കുറിച്ചുള്ള ചിന്തകൾ 1960 കളിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ഈ സാഹചര്യത്തിൽ പരിസ്ഥിതിക്കുണ്ടാവുന്ന നാശങ്ങൾ മൂലം ഭീമിയിൽ വലിയ പരിസ്ഥിതി ദുരന്ത ങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളെപ്പറ്റി 1972 ന് ജൂൺ 5 ന് സ്റ്റോക്ക്ഹോമിൽ നടന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുകയുണ്ടായി. അതേത്തുടർന്ന്, നാമെല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
ജീവികളും പ്രകൃതിയിലെ ഇതര ഘടകങ്ങളും ഉൾക്കൊള്ളുന്ന വ്യവസ്ഥയാണ് പരിസ്ഥിതിയെന്ന് ഓർക്കണം. എ.ഡി ഒന്നാം സഹസ്രാബ്ദ ത്തിൻെറ അവസാനം വരെ ഭൂമിയുടെ സംരക്ഷണച്ചുമതല തദ്ദേശീയർ ഏറ്റെടു ത്തിരുന്നു. എന്നാൽ രണ്ടാം സഹസ്രാബ്ദത്തിന്റെ മധ്യത്തോടെ കാർഷിക-വ്യാവസായിക വിപ്ളവങ്ങൾ സാങ്കേതിക വിദ്യകളിൽ സാമ്പത്തിക പ്രാധാന്യ മുള്ള ചലനങ്ങൾ സൃഷ്ടിച്ചു
.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ കൊച്ചിയിലേയും സമീപ പ്രദേശങ്ങളിലേയും ഫാക്ടറികളിൽ നിന്നും വർഷം തോറും ടൺ കണക്കി ന് മാലിന്യങ്ങൾ നദിയിലേക്ക് ഒഴുകിയെത്തുന്നു. ഇപ്രകാരമുള്ള വിഷവസ്തുക്കളും മാലിന്യങ്ങലും ജലത്തിൽ അടിഞ്ഞ് ജലത്തിൻെറ സാന്ദ്രതയിൽ ഏറ്റക്കുറച്ചിലു കൾ ഉണ്ടാക്കുന്നു. നമ്മുടെ സംസ്ഥാനത്ത് കള നാശിനികൾ, കുമിൾ നാശിനി കൾ, രാസവളങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന മലിനീകരണം മൂലം ജലാശയ ത്തിലും വയൽ പരപ്പിലും ചാടി നടന്നിരുന്ന തവളകൾ ഇന്ന് അപൂർവമായി മാ ത്രമേ കാണാനുള്ളൂ. കൂടാതെ, മിത്ര കീടങ്ങളും നാമമാത്രമായിക്കഴിഞ്ഞു.
പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ് പക്ഷികൾ. കീടനിയന്ത്രണ ത്തിനും പരാഗണത്തിനും ബീജവിതരണത്തിനും ഇവയുടെ സേവനം അത്യ ന്താപേക്ഷിതമാണ്. പരിസ്ഥിതി തകർച്ചയുടെ ഫലമായി ഇന്ത്യയിൽ വളരെ യധികം പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നു. വൈറ്റ് വിങ്ഡ് വുഡ് ഡക്ക്, ഇന്ത്യൻ ബസ്റ്റാർഡ് തുടങ്ങിയവ ഇതിൽ ചിലതു മാത്രം. കേരളത്തിൽ സിലോൺ ഫ്രോഗ് മൗത്ത്, കാക്ക, മലമുഴക്കി, മരംകൊത്തി തുടങ്ങിയവയൂം ഉൾപ്പെടുന്നു.
1980 ൽ ഭരത്പൂരിൽ കഴുകന്മാരുടെ കൂടുകൾ 340 എണ്ണമായിരുന്നു കണ്ടത്. 2014 ൽ അത് വെറും ഒരെണ്ണമായി ചുരുങ്ങി. ചത്തുവീണ കഴുകന്മാരുടെ ശവശരീരം പരിശോധിച്ചപ്പോൾ ബി.സി.എച്ച്, ഡി.ഡി.റ്റി, എച്ച്.സി.എച്ച് എന്നിവ വലിയ തോതിൽ കാണപ്പെട്ടു.
വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വളരെ ദോഷമാണ്. ആലുമിനിയം അൾഷിമേഴ്സ് രോഗവും, വനേഡിയം എല്ലുകളുടെ ദ്രവീകരണവും ബെറിലിയം ശ്വാസകോശ കാൻസറും ഉണ്ടാക്കുന്നു. ഇതുപോലുള്ള വാതകങ്ങൾ മൂലം പലതരം അസുഖങ്ങൾ ഇപ്പോൾ കണ്ടുവരുന്നു.വ്യവസായശാലകളിൽനിന്ന് പുറംതള്ളുന്ന ഇത്തരം വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു. <
പരിസ്ഥിതിയോട് ചെയ്യുന്ന ഇത്തരം ദോഷങ്ങൾ നിരവധി ദുരന്തങ്ങൾക്ക് കാരണമാകുന്നു. സിംഹവാലൻ കുരങ്ങ്, വരയാട്, കരിങ്കിരങ്ങ്, ഉടുമ്പ് തുടങ്ങിയവ വംശനാശഭീഷണിയിലാണ്. 1930 ൽ മ്യൂസ് താഴ്വരയിൽ ഉണ്ടായ ദുരന്തത്തിൽ 60 പേർ മരിച്ചു. 1948 ൽ പെൻസിൽ വാനിയയിൽ ഉണ്ടായ പികമഞ്ഞിൽആയിരത്തോളം പേർ മരിച്ചു. 1952 ൽ ലണ്ടനിൽ പുകമഞ്ഞിൽ മരിച്ചത് 5000 പേരാണ്. 1984 ഡിസംബർ 3 ന് ഉണ്ടായ ഭോപ്പാൽ ദുരന്തവും കേരളത്തിലെ എൻഡോസൾഫാൻ ദുരന്തവും ഇന്ത്യയിലെ പാരിസ്ഥിതിക ദുരന്തങ്ങളാണ്. അടുത്തിടെ ആമസോണിലുണ്ടായ തീപിടുത്തവും ഡൽഹിയിൽ നിരന്തരമായുണ്ടാ കുന്ന പുകമഞ്ഞും പരിസ്ഥിതിയോട് നാം ചെയ്തതിൻെറ ഫലമാണ്.
നമ്മുടെജീവിതവുംഭാവിയുംപ്രകൃതിയുമായി ദൃഢബന്ധമുള്ളതാണ്.പരിസ്ഥിതിസംരക്ഷണത്തിൽഅലംബാവം കാണിക്കുന്നവർക്ക് പ്രകൃതി ഒരിക്കലും മാപ്പ് നൽകില്ല. ഉത്തരാഫ്രിക്കയിലെ മണ്ണ് മരുഭൂമിയായതോടെയാണ് റോമാ സാമ്രാജ്യം തകർന്നു വീണതെന്ന് ചരിത്രം വിളിച്ചോതുന്നു. അതി നാൽ നാം പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായിരിക്കണം.
| പേര്= അസ് ലഹ് ജിനാൻ പി.ടി | ക്ലാസ്സ്=6 സി | പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി | സ്കൂൾ കോഡ്= 20655 | ഉപജില്ല= പട്ടാമ്പി | ജില്ല= പാലക്കാട് | തരം= ലേഖനം | color= 2