സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ കൊറോണ കവർന്ന അവധിക്കാലം
കൊറോണ കവർന്ന അവധിക്കാലം
ആശിച്ചു മോഹിച്ചു ഇരുന്ന ആ അവധികാലം വന്നെത്തി. മൈതാനത്തു കളിച്ചുമറിയാനും പാട വരമ്പത്തൂടെ ഓടികളിക്കാനും കൊതിച്ച ആ ദിനങ്ങൾ വന്നെത്തി. എന്നാൽ പ്രതീക്ഷിക്കാതെ വന്നെത്തിയ കൊറോണയെന്ന കൊച്ചു വില്ലൻ ഞങ്ങളുടെ സ്വപ്‌നങ്ങൾ തകർത്തു. പൂവിന്റെ പിറകെ പൂമ്പാറ്റയെ പോലെ പറക്കേണ്ട ഞങ്ങൾ വീട്ടിനകത്തെ തുളസി തറയിൽ തനിച്ചിരുന്നു. മിണ്ടാനും വയ്യ കളിപ്പാനും വയ്യ. പൂത്തുലഞ്ഞ കണിക്കൊന്ന പറിക്കാനോ പഴുത്തു ഉലഞ്ഞ മാമ്പഴം കഴിക്കാനോ അവൻ സമ്മതിച്ചില്ല. ഈ ലോകത്തെ തന്നെ അവൻ കുഞ്ഞു മുറിയിൽ അടച്ചിട്ടു. എന്നാൽ ഒരു ദിനം ഈ മുറികളുടെ വാതിലുകൾ തകർത്തെറിഞ്ഞു ഞങ്ങൾ പുറത്തു വരും. ഞങ്ങളുടെ സാഹോദര്യത്തിനും ഒത്തൊരുമയ്ക്കും വലുതല്ല അവൻ എന്ന് തെളിയിക്കും..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ